കാടാച്ചിറ: ധർമടം മണ്ഡലത്തിൽ കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തി നിലച്ചിട്ട് രണ്ടുവർഷം. ദിവസവും 200-300ഓളം രോഗികളെത്തുന്ന നിലവിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് സൗകര്യമില്ല.
2020ലാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. തിനായി 1.45 കോടി രൂപയാണ്, മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന പ്രത്യേക പരിഗണനയിൽ നൽകിയത്. രണ്ട് ഘട്ടങ്ങളിലായാണ് പ്രവൃത്തി നടത്താൻ തീരുമാനിച്ചത്. ഒന്നാംഘട്ടം 85 ലക്ഷം രൂപ ചെലവിൽ പരിശോധന മുറി, നഴ്സിങ് മുറി, രോഗികൾക്ക് കാത്തിരിപ്പുമുറിയും ശൗചാലയവും, രണ്ടാംഘട്ടം ഓഫിസ്, കോൺഫറൻസ് ഹാൾ എന്നിവയും നിർമിക്കാൻ വേണ്ടിയാണ് തീരുമാനിച്ചത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഫണ്ട് അനുവദിച്ചത്. പുതിയ ഭരണസമിതി വന്നതിനുശേഷം പഴയ കെട്ടിടം പൊളിച്ചുനീക്കിയതല്ലാതെ മറ്റൊരു പ്രവൃത്തിയും നടത്തിയില്ല. മണ്ണ് നീക്കിയാൽ മാത്രമേ കെട്ടിടം പണിയാൻ കഴിയൂവെന്നും മണ്ണുനീക്കാൻ ജിയോളജി വകുപ്പ് അനുമതി നൽകുന്നില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.