കണ്ണൂർ: 'ആദ്യം കേട്ടത് ബ്രേക്കിടുന്ന ശബ്ദം, പിന്നെ ഇടിയുടെ ശബ്ദവും' മുണ്ടയാട്ട് മൂന്നുപേരുടെ മരണത്തിനിടയാക്കിയ ആംബുലൻസ് അപകടത്തെക്കുറിച്ച് സമീപവാസിയായ റഫീക്കിെൻറ വാക്കുകളാണിത്. ശബ്ദംകേട്ട് ഒാടിവന്നപ്പോഴാണ് ആംബുലൻസ് മരത്തിൽ ഇടിച്ച് മറിഞ്ഞ നിലയിൽ കണ്ടത്. അപകടശബ്ദംകേട്ട് ഏതാനുംപേർ സ്ഥലത്തെത്തി. ഒരാൾ പുറത്ത് വീണുകിടക്കുന്നതാണ് കണ്ടത്.
അയാളെ എല്ലാവരും ചേർത്ത് മാറ്റിക്കിടത്തി. വാഹനത്തിന് അകത്തുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഡോർ ലോക്കായിരുന്നു. ഉടനെ പൊലീസിനെയു ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി കയർ ഉപയോഗിച്ച് മറിഞ്ഞുകിടന്ന ആംബുലൻസിനെ നിവർത്തി. അതിനുശേഷം രണ്ടുപേരെ പുറത്തെടുത്തു. ഗ്യാസ്കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേരും മരിച്ചതായാണ് തോന്നിയത് -അദ്ദേഹം പറഞ്ഞു.
അപകടസ്ഥലത്തിന് സമീപത്തായി കൾവർട്ട് നിർമാണം നടക്കുന്നുണ്ട്. റോഡ് പണി നടക്കുന്ന മുന്നറിയിപ്പ് ബോർഡ് ഉണ്ടെങ്കിലും രാത്രി കാലങ്ങളിൽ ഇത് ശ്രദ്ധയിൽപെടാത്ത സ്ഥിതിയാണെന്ന ആക്ഷേപമുണ്ട്. പുലർച്ചയായതിനാലും രോഗിയുമായി വരുന്നതിനാലും ആംബുലൻസ് നല്ലവേഗത്തിലാകാനുള്ള സാധ്യതയുണ്ട്. കൾവർട്ട് പണി നടക്കുന്ന സ്ഥലമായതിനാൽ പെെട്ടന്ന് ബ്രേക്ക് ചവിേട്ടണ്ടിവന്നതാകാം ആംബുലൻസ് നിയന്ത്രണംവിട്ട് സമീപത്തെ മരത്തിൽ ഇടിക്കാനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് തലകീഴായാണ് മറിഞ്ഞത്. ആംബുലൻസിെൻറ മുൻവശം പൂർണമായും തകർന്നനിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.