പ്രജിത്തിന്റെയും റീഷയുടെയും മൃതദേഹങ്ങൾ കു​റ്റ്യാ​ട്ടൂ​രിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

ക​ൺ​മു​ന്നി​ൽ ദമ്പതിമാർ ക​ത്തി​യ​മ​രു​മ്പോ​ൾ നി​സ്സ​ഹാ​യ​​ത​യിൽ അ​ല​മു​റ​യി​ട്ട് നാ​ട്ടു​കാ​ർ

ക​ണ്ണൂ​ർ: പ്ര​സ​വ​വേ​ദ​ന കൊ​ണ്ടാ​യി​രി​ക്ക​ണം എ​മ​ർ​ജ​ൻ​സി ലൈ​റ്റി​ട്ടാ​ണ് ആ ​കാ​ർ എ​ത്തി​യ​ത്. ജി​ല്ല ആ​ശു​പ​ത്രി​യെ​ത്തു​ന്ന​തി​ന് മീ​റ്റ​റു​ക​ൾ​ക്ക് മു​മ്പ് കാ​റി​ൽ​നി​ന്ന് പു​ക​യും തൊ​ട്ടു​പി​ന്നാ​ലെ തീ​യും പ​ട​ർ​ന്നു. കൂ​ട്ട​നി​ല​വി​ളി​ക​ൾ​ക്കി​ട​യി​ൽ അ​ന്ധാ​ളി​ച്ചു​പോ​യ നാ​ട്ടു​കാ​ർ കാ​റി​ന​ടു​ത്തേ​ക്ക് പാ​ഞ്ഞ​ടു​ത്തു. ആ​ളി​പ്പ​ട​രു​ന്ന തീ ​ക​ണ്ട് നി​സ്സ​ഹാ​യ​രാ​യി ക​ണ്ടു​നി​ന്ന​വ​രും നി​ല​വി​ളി​ച്ചു.

അ​തി​നി​ടെ, ഏ​റെ പ​ണി​പ്പെ​ട്ട് പ്ര​ജി​ത്ത് ത​ന്നെ കാ​റി​ന്റെ ​പി​ൻ​വാ​തി​ൽ തു​റ​ന്ന് നാ​ലു​പേ​രെ പു​റ​ത്തി​റ​ക്കി. മു​ൻ​സീ​റ്റ് ഡോ​ർ പൊ​ടു​ന്ന​നെ ലോ​ക്കാ​യ​തി​നാ​ൽ എ​ത്ര ശ്ര​മി​ച്ചി​ട്ടും തു​റ​ക്കാ​നാ​യി​ല്ല. വ​ലി​ച്ച് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴേ​ക്കും കാ​റി​ന്റെ മു​ൻ​വ​ശ​ത്തു​നി​ന്ന് വ​ന്ന തീ​നാ​ള​ങ്ങ​ൾ റീ​ഷ​യെ​യും ഭ​ർ​ത്താ​വ് പ്ര​ജി​ത്തി​നെ​യും വി​ഴു​ങ്ങി​യി​രു​ന്നു... വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.40നാ​ണ് ഹൃ​ദ​യം കൊ​ത്തി​നു​റു​ക്കി​യ ഈ ​കാ​ഴ്ച​ക​ൾ.

അ​ച്ഛ​നും അ​മ്മ​യും ക​ത്തി​ത്തീ​രു​ന്ന​ത് അ​ല​മു​റ​യി​ട്ട് കാ​ണാ​നാ​യി​രു​ന്നു ഏ​ഴു​വ​യ​സ്സു​കാ​രി ശ്രീ​പാ​ർ​വ​തി​യു​ടെ വി​ധി. മ​ക​ളും മ​രു​മ​ക​നും അ​ഗ്നി​യാ​വു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് പോ​ലും അ​റി​യാ​തെ മ​ര​വി​ച്ചു​പോ​യി​രു​ന്നു റീ​ഷ​യു​ടെ അ​ച്ഛ​ന​മ്മ​മാ​ർ. നി​മി​ഷ​ങ്ങ​ൾ​ക്ക​കം എ​ല്ലാം ക​ത്തി​യ​മ​ർ​ന്ന​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​രും ഓ​ടി​ക്കൂ​ടി​യ​വ​രും വി​ങ്ങി​പ്പൊ​ട്ടി.

വീ​ട്ടി​ൽ പു​തു​താ​യി വ​രു​ന്ന കു​ഞ്ഞു​വാ​വ​യെ കാ​ണു​ക കൂ​ടി ല​ക്ഷ്യ​മി​ട്ടാ​വ​ണം റീ​ഷ-​പ്ര​ജി​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളും കാ​റി​ൽ ക​യ​റി​യ​ത്. പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ റീ​ഷ​യെ മു​ൻ സീ​റ്റി​ലി​രു​ത്തി ക​രു​ത​ലോ​ടെ ത​ന്നെ​യാ​ണ് പ്ര​ജി​ത്ത് വാ​ഹ​നം ഓ​ടി​ച്ച​ത്. റീ​ഷ​യെ സ​മാ​ധാ​നി​പ്പി​ക്കാ​ൻ അ​ച്ഛ​നും അ​മ്മ​യും ഇ​ള​യ​മ്മ​യും പൊ​ന്നു​മോ​ളും പി​ൻ​സീ​റ്റി​ലു​ണ്ട്.

എ​ല്ലാ​വ​രും ഒ​പ്പ​മു​ണ്ടെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് ആ ​യാ​ത്ര. ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്താ​ൻ നൂ​റു​മീ​റ്റ​റി​ന്റെ ദൂ​ര​മേ കാ​ണൂ. അ​തി​നി​ടെ എ​പ്പോ​ഴാ​ണ് കാ​റി​ന​ക​ത്ത് തീ​പ്പൊ​രി​യു​ണ്ടാ​യ​തെ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല. ര​ണ്ടു​വ​ർ​ഷ​ത്തെ മാ​ത്രം പ​ഴ​ക്ക​മു​ള്ള കാ​റാ​യ​തി​നാ​ൽ ​അ​ത്ത​ര​മൊ​രു സം​ശ​യം പോ​ലും ആ​ർ​ക്കു​മു​ണ്ടാ​യി​രു​ന്നി​ല്ല.

കാ​റി​ന​ടു​ത്തേ​ക്ക് പാ​ഞ്ഞ​ടു​ത്ത് ക​ത്തി​യു​യ​രു​ന്ന തീ ​ക​ണ്ട് ത​ല​യി​ൽ കൈ​വെ​ച്ച് നി​സ്സ​ഹ​ായരാ​യി ഓ​ടു​ക​യാ​യി​രു​ന്നു ചി​ല​ർ. ക​ണ്ടുനി​ന്ന സ്ത്രീ ​ആ​ർ​ത്ത് നി​ല​വി​ളി​ച്ചു. ധ​രി​ച്ച ജാ​ക്ക​റ്റു​മാ​യി ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി മ​റ്റൊ​രു യു​വാ​വ് ശ്ര​മി​ച്ചു. മ​ര​ണ​ത്തി​ന്റെ ഭീ​ക​ര​ത അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ല​യ​ടി​ച്ച നി​മി​ഷ​ങ്ങ​ൾ ഏ​റെ നീ​ണ്ടി​ല്ല. വെ​ന്തു​ക​രി​ഞ്ഞ മ​ണ​വും കൂ​ടി​യെ​ത്തി​യ​തോ​ടെ എ​ല്ലാം അ​വ​സാ​നി​ച്ചി​രു​ന്നു. 

കത്താതെ നോക്കണം... 

ക​ണ്ണൂ​ർ: ഓ​ടു​ന്ന കാ​റി​നു​ള്ളി​ൽ ദ​മ്പ​തി​ക​ൾ ക​ത്തി​യ​മ​ർ​ന്ന ഞെ​ട്ട​ലി​ലാ​ണ് ക​ണ്ണൂ​ർ. വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും സ​മ​യം ന​ൽ​കാ​തെ തീ​നാ​ള​ങ്ങ​ൾ ജീ​വ​ൻ വി​ഴു​ങ്ങി. കാ​ർ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഓ​ട്ട​ത്തി​നി​ട​യി​ലും നി​ർ​ത്തി​യി​ട്ട നി​ല​യി​ലും ക​ത്തി​യ​മ​രു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്.

വാ​ഹ​നം വാ​ങ്ങി​യ ശേ​ഷം അ​ധി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ശാ​സ്ത്രീ​യ​മാ​യി ഘ​ടി​പ്പി​ക്കു​ന്ന​ത് വ​ഴി​യു​ണ്ടാ​കു​ന്ന ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് മി​ക്ക അ​ഗ്നി​ബാ​ധ​ക്കും കാ​ര​ണം. ജി​ല്ല ആ​ശു​പ​ത്രി​ക്ക് സ​മീ​പം ക​ത്തി​യ​മ​ർ​ന്ന 2020 മോ​ഡ​ൽ കാ​റി​ൽ കാ​മ​റ​യും സ്ക്രീ​നും സ്റ്റീ​​രി​യോ ബോ​ക്സും അ​ധി​ക​മാ​യി ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ക​ണ്ടെ​ത്ത​ൽ. ഫ്യൂ​സ്​ പോ​കാ​തെ വാ​ഹ​നം ക​ത്തി​യ​മ​ർ​ന്ന​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

വ​യ​റു​ക​ളി​ൽ​നി​ന്ന് അ​ധി​ക ക​ണ​ക്ഷ​ൻ എ​ടു​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യി ഇ​ൻ​സു​ലേ​ഷ​ൻ ന​ട​ത്താ​ത്ത​ത് തീ​പ​ട​രാ​ൻ ഇ​ട​യാ​ക്കും. ക​മ്പ​നി ഷോ​റൂ​മു​ക​ളി​ലോ വി​ദ​ഗ്ധ​രാ​യ ടെ​ക്നീ​ഷ്യ​ൻ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലോ മാ​ത്ര​മേ ആ​ക്സ​സ​റീ​സ് ഘ​ടി​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ. ത​മ്മി​ൽ ഉ​ര​യു​ന്ന ലോ​ഹ​ഭാ​ഗ​ങ്ങ​ൾ, ഇ​ന്ധ​ന​ചോ​ർ​ച്ച, ബാ​റ്റ​റി തു​ട​ങ്ങി​യ​വ​യും തീ ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ്.

സീ​റ്റു​ക​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ തീ ​പ​ട​രും. ക​ണ്ണോ​ത്തും​ചാ​ലി​ൽ ക​ല്യാ​ൺ സി​ൽ​ക്സി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന് തീ​പി​ടി​ച്ച​ത് ക​ഴി​ഞ്ഞ​മാ​സ​മാ​ണ്. കാ​റി​ലെ​ത്തി​യ ചെ​റു​പു​ഴ​യി​ലെ കു​ടും​ബം വ​സ്ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ ക​യ​റി​യ ശേ​ഷ​മാ​ണ് ബോ​ണ​റ്റി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഉ​ട​ൻ വ​സ്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും തീ ​ആ​ളി​പ്പ​ട​ർ​ന്ന് കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തൊ​ട്ട​ടു​ത്തു​ള്ള ബ​സ് ഷെ​ൽ​ട്ട​റി​ലേ​ക്ക് തീ ​പ​ട​ർ​ന്ന് നാ​ശ​മു​ണ്ടാ​യി. സ​മീ​പ​ത്ത് മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ‍തി​രു​ന്ന​തും ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും വ​ൻ​അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​തു​ക്കോ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട് ബ​സി​നു പി​ന്നി​ലി​ടി​ച്ച ബൈ​ക്ക് ക​ത്തി​യ​മ​ര്‍ന്ന​ത് ര​ണ്ടാ​ഴ്ച മു​മ്പാ​ണ്. റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ ബൈ​ക്കി​ല്‍നി​ന്ന് തെ​റി​ച്ചു​വീ​ണ യാ​ത്ര​ക്കാ​ര​ന്‍ തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​ള​പ​ട്ട​ണം ദേ​ശീ​യ​പാ​ത​യി​ൽ ടോ​ൾ ബൂ​ത്തി​നു സ​മീ​പം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ ക​ത്തി​ന​ശി​ച്ച​ത് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്. ബോ​ണ​റ്റി​ൽ​നി​ന്ന് പു​ക ഉ​യ​ർ​ന്നു പൊ​ടു​ന്ന​നെ തീ ​വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി​യി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ ക​ത്തി കേ​ള​ക​ത്തെ ടെ​ക്സ്‌​റ്റൈ​ല്‍സ് ഉ​ട​മ മ​രി​ച്ച​ത് ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്.

പി​ലാ​ത്ത​റ-​പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ല്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് കാ​ര്‍ ക​ത്തി​ചാ​മ്പ​ലാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്രി​ക​നാ​യ ചി​ക്കമം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് അ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ കു​റ്റ്യാ​ടി ചു​രം പാ​ത​യി​ൽ ക​ത്തി​ന​ശി​ച്ച​ത് ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​ണ്. നാ​ലു​വ​ർ​ഷം മു​മ്പ് ധ​ർ​മ​ടം മൊ​യ്തു​പാ​ല​ത്തി​ൽ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച കാ​ർ തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ചി​രു​ന്നു. നി​റ​യെ വാ​ഹ​ന​ങ്ങ​ളു​ള്ള പാ​ത​യി​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. ച​ക്ക​ര​ക്ക​ല്ലി​ലും അ​ഞ്ച​ര​ക്ക​ണ്ടി​യി​ലും ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ച സം​ഭ​വ​ങ്ങ​ളും ഈ​യി​ടെ​യു​ണ്ടാ​യി.

പ​രി​ഭ്രാ​ന്ത​രാ​ക​രു​ത്..

ഓ​ടു​ന്ന കാ​റി​ന് തീ ​പി​ടി​ച്ചാ​ൽ പ​രി​ഭ്രാ​ന്തി പാ​ടി​ല്ല. വേ​ഗ​ത്തി​ൽ വാ​ഹ​നം സി​ഗ്ന​ൽ ന​ൽ​കി ഒ​തു​ക്കി​നി​ർ​ത്തി എ​ൻ​ജി​ൻ ഓ​ഫാ​ക്കി പു​റ​ത്തി​റ​ങ്ങാ​ൻ ശ്ര​മി​ക്ക​ണം. ഡോ​റു​ക​ൾ അ​ൺ​ലോ​ക്ക് ചെ​യ്തെ​ന്ന് ഉ​റ​പ്പി​ക്ക​ണം. പ്രാ​യ​മാ​യ​വ​രെ​യും കു​ട്ടി​ക​ളെ​യും ആ​ദ്യം ര​ക്ഷ​പ്പെ​ടു​ത്ത​ണം.

തീ ​പ​ടി​രാ​ൻ സാ​ധ്യ​ത​യു​ള്ള പെ​ട്രോ​ൾ പ​മ്പി​ന്റെ​യും മ​റ്റും സ​മീ​പ​ത്ത് നി​ർ​ത്താ​തെ നോ​ക്ക​ണം. ഉ​ട​ൻ പൊ​ലീ​സി​ലോ അ​ഗ്നി​ര​ക്ഷ​സേ​ന​യി​ലോ വി​വ​ര​മ​റി​യി​ക്ക​ണം. വാ​ഹ​ന​ത്തി​ൽ​നി​ന്ന് അ​ഗ്നി​നാ​ള​ങ്ങ​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സു​ര​ക്ഷി​ത​മാ​യി ദൂ​രേ​ക്ക് മാ​റി​നി​ൽ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.

Tags:    
News Summary - kannur-car burnt-death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.