കണ്ണൂർ: കോർപറേഷനിൽ ഒരു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പദവികൂടി അധികം വേണമെന്ന മുസ്ലിം ലീഗിെൻറ ആവശ്യം കോൺഗ്രസ് തള്ളി. ഇതോടെ ധനകാര്യം ഉൾപ്പെടെ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികളിൽ മാത്രമാകും ലീഗിന് അധ്യക്ഷ സ്ഥാനം ലഭിക്കുക. ആകെയുള്ള എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിൽ അഞ്ചിലും ചെയർമാൻ സ്ഥാനം കോൺഗ്രസിനാകുമെന്ന് വ്യക്തം.
ക്ഷേമ കാര്യവും നഗരാസൂത്രണവുമാണ് ധനകാര്യത്തിനു പുറമെ മുസ്ലിം ലീഗിന് കിട്ടുക. ഇതിനു പുറമെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റികൂടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇൗ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങാൻ തയാറായില്ല. കഴിഞ്ഞ തവണത്തെ സ്ഥിതി തുടരണമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നതോടെയാണ് ആവശ്യത്തിൽനിന്ന് ലീഗ് പിറകോട്ടുപോയത്.
വികസന കാര്യം, ആരോഗ്യം, മരാമത്ത്, നികുതി അപ്പീൽ കാര്യം, വിദ്യാഭ്യാസ കായികം സ്റ്റാൻഡിങ് കമ്മിറ്റികളിൽ കോൺഗ്രസ് അംഗങ്ങൾ ചെയർമാന്മാരാകും. അഡ്വ. മാർട്ടിൻ േജാർജ്, പി.കെ. രാഗേഷ്, സുരേഷ് ബാബു എളയാവൂർ, അഡ്വ.പി. ഇന്ദിര, ഷാഹിന മൊയ്തീൻ എന്നിവരെയാണ് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായി കോൺഗ്രസ് പരിഗണിക്കുന്നത്.
മുസ്ലീം ലീഗിൽ നിന്ന് സിയാദ് തങ്ങൾ, ഷമീമ ടീച്ചർ എന്നിവർ ചെയർമാന്മാരാകാനാണ് സാധ്യത. വി.പി. അഫ്സിലയുടെ പേരും മുസ്ലിം ലീഗ് നേതൃത്വം പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.