മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാലയുടെ 25ാമത് അത്ലറ്റിക് മീറ്റിൽ മാങ്ങാട്ടുപറമ്പ് സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ പുരുഷ വിഭാഗത്തിലും തലശ്ശേരി ബ്രണ്ണൻ കോളജ് വനിത വിഭാഗത്തിലും ജേതാക്കളായി.പുരുഷ വിഭാഗത്തിൽ 76 പോയൻറുകളുമായാണ് സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ജേതാക്കളായത്. 26 പോയൻറ് നേടി കാസർകോട് ഗവ. കോളജ് രണ്ടാം സ്ഥാനവും 25 പോയൻറ് നേടി പീപ്ൾസ് മുന്നാട് മൂന്നാം സ്ഥാനവും നേടി.
വനിത വിഭാഗത്തിൽ ബ്രണ്ണൻ കോളജ് 56 പോയൻറുമായാണ് ജേതാക്കളായത്. 40 പോയൻറ് നേടി സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ രണ്ടാം സ്ഥാനവും 34 പോയൻറുകളുമായി മാടായി കോളജ് മൂന്നാം സ്ഥാനവും നേടി.സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്തംഗം സി.പി. ഷിജുവും സിൻഡിക്കേറ്റ് മെംബർ എം.സി. രാജുവും ചേർന്ന് വിജയികൾക്ക് ട്രോഫികൾ നൽകി. ഡോ. കെ.പി. മനോജ് അധ്യക്ഷത വഹിച്ചു. കെ.വി. അനൂപ്, ടി.ടി. ജോസഫ് എന്നിവർ സംസാരിച്ചു.
ഇവർ വിജയികൾ
വനിത വിഭാഗം -200 മീറ്റർ 1. അനു ജോസഫ് (ഗവ. കോളജ് ബ്രണ്ണൻ), 2. ദൃശ്യ (ഗവ. കോളജ് കാസർകോട്). 800 മീറ്റർ -1. അഭിരാമി (എസ്.പി.ഇ.എസ്.എസ്), 2. കാവ്യ (എസ്.പി.ഇ.എസ്.എസ്), 10,000 മീറ്റർ -1. സ്നേഹ (പി.കെ.ഇ സാഹിബ്), 2. കെ.കെ. അയന (എം.ജി ഇരിട്ടി). 400 മീറ്റർ ഹഡിൽസ് -1. ആര്യ ഷാജി (എസ് പി.ഇ.എസ്.എസ്), 2. ടി. അനില (പീപ്ൾസ് മുന്നാട്). ട്രിപ്ൾ ജംപ് -1. ആഷ ഷാജി (ഗവ. ബ്രണ്ണൻ കോളജ്), 2. ജെറീന ജോൺ (എസ്.എൻ കണ്ണൂർ). പോൾവാള്‍ട്ട് -1. ക്രിസ്റ്റി ജോയ് (ഡോണ്‍ ബോസ്കോ), 2. അര്‍ഷ ബാലൻ (മാടായി). ഡിസ്കസ് ത്രോ -1. തൗഫീറ (കാഞ്ഞങ്ങാട്), 2. പി.എ. രഞ്ജു(സി.എ.എസ് മാടായി). ഹാമർ ത്രോ 1. രഞ്ജു (പി.എ.സി.എ.എസ് മാടായി), 2. എസ്. റസീന (സി.ബി.സി തലശ്ശേരി). പുരുഷ വിഭാഗം: 200 മീറ്റർ -1. പി. അജ്നാസ് (എസ്.എൻ കണ്ണൂർ), 2. ബിപിൻ കുമാർ (എസ്.പി.ഇ എസ്.എസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.