വി​ദ്യാ​ർ​ഥി ദ​ത്ത് എ​ടു​ക്ക​ൽ പ​ദ്ധ​തി​പ്ര​കാ​രം വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നി​ൽ​നി​ന്ന്​ ബാ​ഡ്മി​ൻ​റ​ൺ താ​രം ട്രീ​സ ജോ​ളി ധാ​ര​ണ​പ​ത്രം ഏ​റ്റു​വാ​ങ്ങു​ന്നു

കണ്ണൂർ സർവകലാശാലയുടെ സ്വന്തം ട്രീസ

ക​ണ്ണൂ​ർ: പ​ഠ​നേ​ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ പ്രാ​ഗ​ല്​​ഭ്യം തെ​ളി​യി​ച്ച വി​ദ്യാ​ര്‍ഥി​ക​ളെ ക​ണ്ടെ​ത്തി പ​ഠ​ന​ത്തി​നും പ​ഠ​നേ​ത​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും പ്രോ​ത്സാ​ഹ​നം ന​ല്‍കാ​നാ​യി ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി ദ​ത്ത് എ​ടു​ക്ക​ൽ പ​ദ്ധ​തി​പ്ര​കാ​രം അ​ന്ത​ര്‍ദേ​ശീ​യ ബാ​ഡ്മി​ൻ​റ​ൺ താ​രം ട്രീ​സ ജോ​ളി​ക്ക്​ ത​ല​ശ്ശേ​രി ബ്ര​ണ്ണ​ന്‍ കോ​ള​ജി​ൽ ബി.​ബി.​എ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കി. 2021-22 അ​ധ്യ​യ​ന വ​ര്‍ഷം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി കാ​യി​കം, സാം​സ്കാ​രി​കം, മെ​റി​റ്റ്, ഭി​ന്ന​ശേ​ഷി/ ആ​ദി​വാ​സി എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ര്‍ഹ​രാ​യ വി​ദ്യാ​ര്‍ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ര്‍വ​ക​ലാ​ശാ​ല ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ട്യൂ​ഷ​ന്‍, പ​രീ​ക്ഷ ഫീ​സു​ക​ൾ ഒ​ഴി​വാ​ക്കി ന​ല്‍കു​ന്ന​തി​നൊ​പ്പം, പ​രി​ശീ​ല​ന​ത്തി​ന​ട​ക്കം ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യ​വും സ​ര്‍വ​ക​ലാ​ശാ​ല ല​ഭ്യ​മാ​ക്കും. പ​രി​ശീ​ല​നം, മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കാ​യി ന​ഷ്​​ട​മാ​കു​ന്ന ഹാ​ജ​ർ കാ​ര്യ​ത്തി​ലും പ്ര​ത്യേ​ക ഇ​ള​വ് ന​ല്‍കും. മ​ത്സ​ര​ങ്ങ​ള്‍ മൂ​ലം പ​രീ​ക്ഷ സ​മ​യ​ത്ത് ഹാ​ജ​രാ​കാ​നാ​യി​ല്ലെ​ങ്കി​ല്‍, പ്ര​ത്യേ​കം പ​രീ​ക്ഷ ന​ട​ത്തും. വി​ദ്യാ​ര്‍ഥി ദ​ത്തെ​ടു​ക്ക​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ര്‍ ഒ​പ്പു​വെ​ക്ക​ല്‍ സ​ര്‍വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് ന​ട​ന്നു. വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ ക​രാ​ര്‍ ഏ​റ്റു​വാ​ങ്ങി. ​േപ്രാ ​വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ.​ഡോ.​എ. സാ​ബു, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ല്‍ രാ​മ​ച​ന്ദ്ര​ൻ, സി​ന്‍ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ.​ടി.​പി. അ​ഷ്റ​ഫ്, ഡോ.​എ. അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പു​ളി​ങ്ങോ​ത്തെ തൈ​ക്ക​ല്‍ ജോ​ളി​യു​ടെ​യും ഡെ​യ്സി​യു​ടെ​യും മ​ക​ളാ​യ ട്രീ​സ, 14ാം വ​യ​സ്സി​ൽ ത​ന്നെ ഷ​ട്ടി​ൽ ബാ​ഡ്മി​ൻ​റ​ൺ സം​സ്ഥാ​ന സീ​നി​യ​ര്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഡി​സം​ബ​ര്‍ നാ​ലി​ന് അ​വ​സാ​നി​ച്ച വെ​ല്‍ഷ് ഇ​ൻ​റ​ര്‍നാ​ഷ​ന​ൽ ബാ​ഡ്മി​ൻ​റ​ൺ ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ വ​നി​ത ഡ​ബി​ള്‍സ് വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ലോ​ക ജൂ​നി​യ​ര്‍ ബാ​ഡ്മി​ൻ​റ​ൺ റാ​ങ്കി​ങ്ങി​ല്‍ സിം​ഗി​ള്‍സി​ലും ഡ​ബി​ള്‍സി​ലും എ​ട്ടാം​റാ​ങ്കു​കാ​രി​യാ​ണ് ട്രീ​സ. ഈ ​വ​ര്‍ഷം ഡെ​ന്മാ​ര്‍ക്കി​ൽ ന​ട​ന്ന ലോ​ക ടീം ​ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​തു. ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ല്‍ രാ​മ​ച​ന്ദ്ര​‍െൻറ മേ​ല്‍നോ​ട്ട​ത്തി​ൽ നാ​ല​ര വ​ര്‍ഷ​ത്തോ​ളം പ​രി​ശീ​ല​നം ന​ട​ത്തി​യ ട്രീ​സ ഇ​പ്പോ​ൾ ടാ​ര്‍ഗ​റ്റ് ഒ​ളി​മ്പി​ക് പോ​ഡി​യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗോ​പീ​ച​ന്ദ് അ​ക്കാ​ദ​മി​യി​ലാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്.

Tags:    
News Summary - Kannur Universitys own Tresa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.