കണ്ണൂര്‍: കണ്ണൂര്‍ ജില്ല സംയുക്ത ഖാദിയായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് സ്ഥാനമേറ്റു. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 80 സുന്നി മഹല്ല് ജമാഅത്ത് ഭാരവാഹികളാണ് കാന്തപുരത്തെ ഖാദിയായി ബൈഅത്ത് ചെയ്തത്.
കണ്ണൂര്‍ അല്‍ അബ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ഫസല്‍ തങ്ങള്‍ കുറ, എസ്.ബി.പി. തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
പി.പി. അബ്ദുല്‍ ഹക്കീം സഅദി, അബ്ദുറഹിമാന് മുസ്ലിയാര് പരിയാരം, കാടാച്ചിറ അബ്ദുറഹിമാന് മുസ്ലിയാര്, മുഹമ്മദ് കുഞ്ഞി മുസ്ലിയാര് അഞ്ചാംപീടിക, പ്രഫ. യു.സി. അബ്ദുല്‍ മജീദ്, പി.കെ. അലിക്കുഞ്ഞി ദാരിമി, കെ. ഹാമിദ് മാസ്റ്റര്‍, ജലാലുദ്ദീന്‍ ബുഖാരി വളപട്ടണം, ജുനൈദ് തങ്ങള്‍ മാട്ടൂല്‍, എന്‍. അബ്ദുലത്തീഫ് സഅദി, കെ.എം. അബ്ദുല്ലക്കുട്ടി ബാഖവി, അബ്ദു റഷീദ് ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.