കേളകം: നിർദിഷ്ട വയനാട് മെഡിക്കൽ കോളജ് ബോയ്സ് ടൗണിലെ 50 ഏക്കർ സ്ഥലത്ത് യാഥാർഥ്യമായാൽ കണ്ണൂർ ജില്ലയുടെ മലയോര ജനതക്ക് ഏറെ ഗുണകരമാകും. കണ്ണൂർ അതിർത്തിയിൽനിന്ന് വിളിപ്പാടകലെയുള്ള വയനാട് േബായ്സ് ടൗണിലെ ഗ്ലെൻ ലെവൻ എസ്േറ്ററ്റിെൻറ ഏറ്റെടുത്ത ഭൂമിയിലാണ് വയനാട് മെഡിക്കൽ കോളജ് നിർമിക്കുന്നത്.
ഇത് കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറമ്പ്, മാലൂർ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് അനുഗ്രഹമാകും. നിലവിൽ പ്രദേശത്തെ നൂറുകണക്കിന് രോഗികൾ മാനന്തവാടി ജനറൽ ആശുപത്രിയിൽ ചികിത്സതേടിപ്പോകുന്നുണ്ട്.
കണ്ണൂരിെൻറ മലയോര ജനതക്ക് കുറഞ്ഞ ദൂരത്തിൽ എത്താവുന്ന മെഡിക്കൽ കോളജാണ് ബോയ്സ് ടൗണിൽ സ്ഥാപിക്കുന്ന വയനാട് ഗവ. മെഡിക്കൽ കോളജ്. കോളയാട് ടൗണിൽനിന്ന് 35 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ വയനാട് മെഡിക്കൽ കോളജിൽ എത്താം.
പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് കോളയാട് ടൗണിൽനിന്ന് 71 കിലോമീറ്റർ യാത്ര ചെയ്യണം. 2021 ഡിസംബറിൽ ബോയ്സ് ടൗണിൽ വയനാട് ഗവ. മെഡിക്കൽ കോളജിെൻറ കെട്ടിടനിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കൊട്ടിയൂരിൽനിന്ന് 20ഉം കേളകത്തുനിന്ന് 27ഉം പേരാവൂരിൽനിന്ന് 30ഉം കിലോമീറ്ററുകളും ആറളം, മുഴക്കുന്ന്, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിൽനിന്ന് എളുപ്പത്തിലുമെത്താവുന്ന വിദഗ്ധ ചികിത്സ കേന്ദ്രമെന്നതാണ് കണ്ണൂരിെൻറ മലയോര ജനതയുടെ പ്രതീക്ഷ.
വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് പ്രസ്താവിച്ചിരുന്നു. നിലവിൽ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്ന ജില്ല ആശുപത്രിയിൽ വിപുലമായ ചികിത്സ സൗകര്യം ഒരുക്കുക, പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനായി ബോയ്സ് ടൗണിൽ കണ്ടെത്തിയ 50 ഏക്കർ സ്ഥലത്ത് സമ്പൂർണ മെഡിക്കൽ കോളജ് നിർമാണം പൂർത്തിയാക്കുക എന്നിവയാണ് സർക്കാറിനു മുന്നിലുള്ള ലക്ഷ്യം.
മെഡിക്കൽ കോളജിെൻറ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ബജറ്റിൽ 300 കോടി രൂപ വകയിരുത്തിയിരുന്നു. നിർമാണത്തിനായി 636 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. മുമ്പ് തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയുടെ വയനാട് സബ് സെൻററിനായി കണ്ടെത്തിയ സ്ഥലമാണ് വയനാട് മെഡിക്കൽ കോളജ് ആശുപത്രിക്കായി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.