കണ്ണൂർ: സ്കൂൾ വിദ്യാർഥിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കണ്ണൂർ സിറ്റി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയും തോട്ടട എസ്.എൻ കോളജിന് സമീപം ദുഅ്വയിൽ സിറാജിന്റെ മകനുമായ ഷാദ് മുഹമ്മദ് സിറാജിനെ (14) യാണ് വെള്ളിയാഴ്ച ഉച്ചക്ക് സിറ്റി ജുമാ മസ്ജിദിന് സമീപത്തുവെച്ച് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ സിറ്റി സ്വദേശികളായ നിബ്രാസ്, അമൻ, സൈൻ, ഷസ്വിൻ എന്നിവരെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂളിൽനിന്ന് സഹപാഠികൾക്കൊപ്പം പള്ളിയിൽ പോകാനിറങ്ങിയ ഷാദിനെ ബൈക്കിലെത്തിയ രണ്ടുപേർ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. റെയിൽവേ പാളത്തിന് സമീപത്തെ ഗ്രൗണ്ടിലെത്തിച്ച ശേഷം മർദിച്ചു. വൈകീട്ട് നാലോടെ തിരിച്ച് സ്കൂളിനടുത്ത് ഇറക്കിവിട്ടു. പുറത്തും കൈക്കും കാലിനും പരിക്കേറ്റ ഷാദ് കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.