പാനൂർ: ഒരുകാലത്ത് പുരുഷൻമാരുടെ കുത്തകയായ കോൽക്കളിയിൽ ശ്രദ്ധേയമാവുകയാണ് പാനൂരിലെ വാഗ്ഭടാനന്ദ വനിതാ കോൽക്കളി സംഘം. 2007ൽ കുന്നോത്ത് പറമ്പിൽ ആരംഭിച്ച ഗ്രാമീണ വനിതകളുടെ കോൽക്കളി സംഘം കേരളത്തിൽ അങ്ങോളമിങ്ങോളവും കേരളത്തിന് പുറത്തും 250ലേറെ വേദികളിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചു. അടുത്ത വർഷമാവുമ്പോഴേക്കും 15ാമെത്ത വർഷത്തിെൻറ നിറവിലാണീ വനിതകളുടെ ടീം.
25 വയസ്സുള്ള യുവതികൾ മുതൽ 50 കഴിഞ്ഞവർ വരെ ടീമിലുണ്ട്. കുനിയിൽ നാണു ആശാനും കൊളങ്ങരത്ത് കോമളൻ ആശാനും പഠിപ്പിച്ച് വിട്ട കോലടി അടവുകളുടെ പവിത്രത ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്നതിൽ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. സാംസ്കാരിക വകുപ്പ്, ഫോക്ലോർ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ പരിപാടികൾക്കായി ഇന്ത്യയിലങ്ങോളമിങ്ങോളം കോൽക്കളികൾ അവതരിപ്പിച്ചിട്ടുണ്ട് സംഘം.
നാൽപതോളം വനിതകൾ ടീമിലുണ്ടെങ്കിലും 16 പേരാണ് ഒരു പരിപാടിക്ക് പങ്കെടുക്കുന്നത്. ഗുരുവായൂർ ഉൾപ്പെടെ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
പുരുഷൻമാർപോലും വരാൻമടിക്കുന്ന കാലത്ത് കഠിന പ്രയത്നത്തിലൂടെ കോൽക്കളിയെന്ന പാരമ്പര്യകലയെ ഉപാസിക്കുന്ന ഈ വനിതാസംഘത്തിന് ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.