കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വലിയവെളിച്ചത്ത് ചെങ്കൽ ക്വാറിയിൽ മാലിന്യംതള്ളിയതിന് തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തി. അഞ്ചരക്കണ്ടിയിലെ ചായമക്കാനി എന്ന ഹോട്ടലിൽ നിന്നുള്ള മാലിന്യമാണ് വലിയവെളിച്ചത്ത് തള്ളിയത്. പ്രവർത്തനം അവസാനിപ്പിച്ച ഹോട്ടലിൽ നിന്നുള്ള മാലിന്യം വാഹനത്തിൽ കയറ്റി വലിയവെളിച്ചത്ത് തള്ളുകയായിരുന്നു. ഹോട്ടലുടമ ഇ. ഉനൈസ്, സ്ഥലത്ത് മാലിന്യം തള്ളുന്നതിന് സഹായിച്ച മൂര്യാട് സ്വദേശി വി. ബാബു എന്നിവർ ചേർന്നാണ് പിഴ അടക്കേണ്ടത്. ജില്ലയിലെ ക്വാറികളിൽ നഗരങ്ങളിൽ നിന്നുള്ള ഹോട്ടൽ മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ തള്ളുന്നതായി വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് സ്ക്വാഡ് പരിശോധനക്കെത്തിയത്.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ഷെരീകുൽ അൻസാർ, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ജീവനക്കാരായ സനിത നാരായണൻ, എൻ. മനോജ്, പി. സുകുമാരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.