നി​ർ​ദി​ഷ്ട കു​റ്റ്യാ​ടി -മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ൽ സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ൾ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ക്കുന്നു

വിമാനത്താവള പാത അലൈൻമെന്റ് മാറ്റണമെന്ന് വ്യാപാരികൾ

കൂ​ത്തു​പ​റ​മ്പ്: നി​ർ​ദി​ഷ്ട കു​റ്റ്യാ​ടി -മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ൽ സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ൾ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. നൂ​റോ​ളം ക​ട​ക​ൾ പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നി​ർ​ദി​ഷ്ട കു​റ്റ്യാ​ടി-​മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ൽ സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച​ത്. അ​ലൈ​ൻ​മെ​ന്റ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ നൂ​റോ​ളം ക​ട​ക​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ര​യും ക​ട​ക​ൾ പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്ന​തോ​ടെ വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. റോ​ഡ് വി​ക​സ​ന​ത്തി​ന് വ്യാ​പാ​രി​ക​ൾ എ​തി​ര​ല്ലെ​ന്നും അ​ലൈ​ൻ​മെ​ന്റ് മാ​റ്റി വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന​തി​നെ​യാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്നും ദേ​വ​സ്യ മേ​ച്ചേ​രി പ​റ​ഞ്ഞു.

ടൗ​ൺ ഒ​ഴി​വാ​ക്കി​യു​ള്ള ബ​ദ​ൽ റോ​ഡി​ന്റെ രൂ​പ​രേ​ഖ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നേ​ര​ത്തെ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ത്ത​രം ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളെ​പ്പ​റ്റി പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് നി​ല​വി​ലു​ള്ള അ​ലൈ​ൻ​മെ​ന്റു​മാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്.

വ​ള​വു​ക​ൾ ഒ​ഴി​വാ​ക്കാ​നെ​ന്നു​പ​റ​ഞ്ഞാ​ണ് നി​ല​വി​ലു​ള്ള അ​ലൈ​ൻ​മെ​ന്റ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​താ​ണ് ഇ​ത്ര​യും ക​ട​ക​ൾ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ത​ല​ശ്ശേ​രി-​വ​ള​വു​പാ​റ കെ.​എ​സ്.​ടി.​പി റോ​ഡി​ന്റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ൽ നി​ര​വ​ധി ക​ട​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ആ​രം​ഭി​ച്ച റോ​ഡ് നി​ർ​മാ​ണം അ​ടു​ത്ത​കാ​ല​ത്ത് മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഇ​തി​നി​ട​യി​ൽ വീ​ണ്ടും വി​മാ​ന​ത്താ​വ​ള റോ​ഡി​ന്റെ പേ​രി​ൽ ക​ട​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, റോ​ഡ് 24 മീ​റ്റ​റി​ൽ താ​ഴെ വീ​തി കു​റ​ക്കു​ക​യും ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു​പോ​ലെ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്താ​ൽ മി​ക്ക ക​ട​ക​ളും അ​തു​പോ​ലെ​ത്ത​ന്നെ നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ അ​ഭി​പ്രാ​യം. കൂ​ത്തു​പ​റ​മ്പ് യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് പി.​സി. പോ​ക്കു ഹാ​ജി, സെ​ക്ര​ട്ട​റി എ​ൻ.​പി. പ്ര​കാ​ശ​ൻ, എ.​ടി. അ​ബ്ദു​ൽ അ​സീ​സ്, കെ. ​അ​ബ്ദു​ൽ അ​സീ​സ്, കെ.​പി. നൗ​ഷാ​ദ്, എ​ൻ. രാ​മ​ദാ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - Traders want to change airport way alignment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.