ഉ​പ​ഭോ​ക്തൃ പ​രാ​തി പ​രി​ഹാ​ര അ​ധി​കാ​ര സ​മി​തി​യു​മാ​യി കെ.​എ​സ്.​ഇ.​ബി

ക​ണ്ണൂ​ർ: വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി കെ.​എ​സ്.​ഇ.​ബി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ, വൈ​ദ്യു​തി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന പ​രാ​തി​ക​ൾ, ത​ർ​ക്ക​ങ്ങ​ൾ എ​ന്നി​വ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട്​ നേ​ര​ത്തേ രൂ​പ​വ​ത്ക​രി​ച്ച മൂ​ന്ന് ഉ​പ​ഭോ​ക്തൃ പ​രാ​തി ഫോ​റ​ങ്ങ​ളു​ടെ (സി.​ജി.​ആ​ർ.​എ​ഫ്) എ​ണ്ണം അ​ഞ്ചാ​യി ഉ​യ​ർ​ത്തും.

സ​ബ് ഡി​വി​ഷ​ൻ ത​ല​ത്തി​ലും സ​ർ​ക്കി​ൾ ത​ല​ത്തി​ലും ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ചെ​യ​ർ​മാ​നാ​യി ഐ.​ജി.​ആ​ർ.​സി ഇം​പ്ലി​മെ​ന്റേ​ഷ​ൻ ക​മ്മി​റ്റി​ക്കും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. സ​ബ്ഡി​വി​ഷ​ൻ, സ​ർ​ക്കി​ൾ, കോ​ർ​പ​റേ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ൾ ഡി​വി​ഷ​ൻ ത​ല​ത്തി​ലും സ​ർ​ക്കി​ൾ ത​ല​ത്തി​ലു​ള്ള സ​മി​തി​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ളും സേ​വ​നാ​വ​ശ്യ​ങ്ങ​ളും സ്റ്റാ​ൻ​ഡേ​ർ​ഡ്‌​സ് ഓ​ഫ് പെ​ർ​ഫോ​മ​ൻ​സ് റെ​ഗു​ലേ​ഷ​ൻ പ്ര​കാ​ര​മു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​രി​ഹ​രി​ക്കാ​ത്ത പ​രാ​തി​ക​ളാ​ണ് ഐ.​ജി.​ആ​ർ.​സി സ​മി​തി​ക​ൾ പ​രി​ശോ​ധി​ക്കു​ക. സോ​ഫ്റ്റ്‌​വെ​യ​ർ ഉ​ൾ​പ്പെ​ടെ പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ സെ​ക്ഷ​ൻ ഓ​ഫി​സി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ സെ​ക്ഷ​ൻ ഓ​ഫി​സു​ക​ളി​ൽ സ​മ​യ പ​രി​ധി​ക്ക​കം ആ ​പ​രാ​തി​ക​ൾ ഉ​ട​ൻ​ത​ന്നെ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഐ.​ജി.​ആ​ർ.​സി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ വ​രും.

ഐ.​ജി.​ആ​ർ.​സി ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും വാ​ദ​ങ്ങ​ൾ കേ​ട്ട് തീ​ർ​പ്പ് ക​ൽ​പ്പി​ക്കും. ഇ​തി​ന്റെ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി ഹാ​ളി​ൽ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​വ​ഹി​ക്കു​മെ​ന്ന് ക​ണ്ണൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ എം.​പി. സു​ധീ​ർ അ​റി​യി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ത​ല​ശ്ശേ​രി ഡി​വി​ഷ​ൻ എ​ക്സി. എ​ൻ​ജി​നീ​യ​ർ സി. ​മ​ഹി​ജ, ക​ണ്ണൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ൻ എ​കി​സി. എ​ൻ​ജി​നീ​യ​ർ ടി.​കെ. ല​ത, ക​ണ്ണൂ​ർ പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്റ് യൂ​നി​റ്റ് ടി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - KSEB with Consumer Grievance Redressal Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.