മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമര്‍പ്പണം ചൊവ്വാഴ്ച വൈകീട്ട് മുന്നിന് അവസാനിക്കും. തിങ്കളാഴ്ച വൈകീട്ടോടെ ഐക്യമുന്നണി സ്ഥാനാർഥി നിർണയം പൂര്‍ത്തിയായി. 24 കോണ്‍ഗ്രസ് സ്ഥാനാർഥിയെയും ഒരു സി.എം.പി സ്ഥാനാർഥിയെയും നേരത്തേ പ്രഖ്യാപിച്ചിരുന്നു.
മുസ്ലിം ലീഗിനു നല്കിയ ഒമ്പത് സീറ്റില്‍ ഒരെണ്ണം കോണ്‍ഗ്രസിനു തിരിച്ചുനല്‍കി. അഞ്ച്. ആണിക്കരി: വി. ഉമൈബ, ഏഴ്. പി.പി. അബ്ദുൽജലീല്‍, 10. എം. അഷ്റഫ്, 16. മുസ്തഫ ചൂര്യോട്ട്, 17. ഉരുവച്ചാല്‍: വി. റമീസ്, 30. പാലോട്ടുപള്ളി: പി. പ്രജില, 31. മിനി നഗര്‍: വി.എന്‍. മുഹമ്മദ്, 35. നാലാങ്കേരി: ടി.വി. ഷംല ഫിറോസ് എന്നിവരാണ് ലീഗ് സ്ഥാനാർഥികള്‍.
പി.പി. അബ്ദുൽജലീല്‍, വി.എന്‍. മുഹമ്മദ് എന്നിവര്‍ മുന്‍ കൗണ്‍സിലര്‍മാരാണ്. മുണ്ടയോട് വാര്‍ഡില്‍ കോണ്‍ഗ്രസിലെ ഉഷ ബാലകൃഷ്ണനും 26ാം വാർഡ് മലക്കുതാഴെയില് ആര്.എസ്.പി യിലെ എം.വി. ഷൈനിയും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.