ശ്രീകണ്ഠപുരം: കഞ്ചാവ് വില്പന വിവരം പൊലീസിന് കൈമാറിയെന്നാരോപിച്ച് നടുവിലില്‍ മധ്യവയസ്കനെ ഇരുമ്പുവടി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുടിയാന്മല പൊലീസ് കേസെടുത്തു. നടുവില്‍ ബാലവാടിക്ക് സമീപത്തെ കരിപ്പശേരില് വിശ്വംഭരനെ (57) സാരമായ പരിക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിൽ താജുദീന് നടുവില്‍, റാഷി പോത്തുകുണ്ട് എന്നിവര്‍ക്കെതിരെയാണ് കുടിയാന്മല പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 7.30ന് നടുവില്‍ ടൗണിലാണ് സംഭവം. ഇരുമ്പുവടിയുമായെത്തിയ പ്രതികള്‍ വിശ്വംഭരനെ ക്രൂരമായി അടിച്ച് പരിക്കേല്പ്പിക്കുകയായിരുന്നത്രെ. കഞ്ചാവ് വില്പന സംബന്ധിച്ച വിവരം പൊലീസിന് കൈമാറിയെന്നാരോപിച്ചാണ് മര്‍ദിച്ചത്. എന്നാല്‍ താനല്ല വിവരം പൊലീസിന് നല്‍കിയതെന്ന് വിശ്വംഭരന് പറഞ്ഞെങ്കിലും പ്രതികള്‍ വകവെച്ചില്ല. ഓടിയെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്.
അക്രമികൾ വണ്ടിയിൽ രക്ഷപ്പെടുകയും ചെയ്തു. ഇരുമ്പുവടികൊണ്ടുള്ള ക്രൂരമായ അക്രമണത്തില്‍ തോളെല്ല് തകര്‍ന്ന വിശ്വംഭരന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കുടിയാന്മല എസ്.എച്ച്.ഒ മഹേഷ് കെ. നായരുടെ നിര്‍ദേശപ്രകാരം എസ്.ഐ സ്റ്റാന്‍ലി ജോസഫിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.