കണ്ണൂർ: വയോധികന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്നയാളെ കണ്ണൂര്‍ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യിൽ വേളം സ്വദേശി ഉരടപൊടിക്കുണ്ട് യു. കൃഷ്ണനെയാണ് (58) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റ് ചെയ്തത്. മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ പ്രതി വിവിധ എ.ടി.എമ്മുകളിൽ നിന്ന് 45,000 രൂപയാണ് തട്ടിയെടുത്തത്.
കണ്ണൂർ സിറ്റി നാലുവയൽ സ്വദേശിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ചാണ് പ്രതി പണം കവർന്നത്. ജൂലൈ 22ന് കണ്ണൂർ താവക്കരയിലേക്കുള്ള യാത്രാമധ്യേയാണ് എ.ടി.എം കാർഡ് നഷ്ടപ്പെട്ടത്. പരാതി നൽകാനായി ബാങ്കിൽ എത്തുമ്പോഴേക്കും അക്കൗണ്ടിൽ നിന്ന് പലതവണകളായി 45,500 രൂപ പിൻവലിച്ചതായി ഫോണിൽ സന്ദേശം വന്നിരുന്നു. തുടർന്ന് ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണത്തിൽ എ.ടി.എമ്മിലെ നിരീക്ഷണ കാമറ ദൃശ്യത്തിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മയ്യിൽ സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.