ന​വീ​ക​രി​ച്ച മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ് ഇ​ൻ ബീ​ച്ച്

അടിമുടിമാറി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്

മു​ഴ​പ്പി​ല​ങ്ങാ​ട്: ഏ​ഷ്യ​യി​ലെ നീ​ളം കൂ​ടി​യ ഡ്രൈ​വ് ഇ​ൻ ബീ​ച്ചാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച്​ പു​തു​മോ​ടി​യി​ൽ. ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ക​രി​ങ്ക​ല്ലു​കൊ​ണ്ട് പാ​കി​യ ക​ട​ൽ സു​ര​ക്ഷ​ഭി​ത്തി​ക​ളും ഇ​ൻ്റ​ർ​ലോ​ക് ചെ​യ്ത ന​ട​പ്പാ​ത​ക​ളും സ​ന്ദ​ർ​ശ​ക​രു​ടെ ഇ​രി​പ്പി​ട​ങ്ങ​ളു​മൊ​ക്കെ പൂ​ർ​ണ​മാ​യി എ​ടു​ത്തു​ക​ള​ഞ്ഞ് പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും അ​തി​നൂ​ത​ന രീ​തി​യി​ൽ ബീ​ച്ചി​നെ മ​നോ​ഹ​ര​മാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​ധു​നി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ വി​ക​സ​ന​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ബീ​ച്ചി​നോ​ട് ചേ​ർ​ന്ന് ഒ​രു​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ പ്ലാ​റ്റ്ഫോം നി​ർ​മി​ച്ച​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യം ന​ല്ല പോ​ലെ ആ​സ്വ​ദി​ക്കാ​നാ​വു​ന്ന രീ​തി​യി​ലാ​ണ്.

ഡ്രൈ​വ് ഇ​ൻ ബീ​ച്ച് തു​ട​ങ്ങു​ന്ന എ​ട​ക്കാ​ടു​നി​ന്ന്​ ആ​രം​ഭി​ച്ച് ഒ​രു കി.​മീ​റ്റ​ർ നീ​ള​ത്തി​ലും 18 മീ​റ്റ​ർ വീ​തി​യി​ലും തീ​ര​ത്തു​നി​ന്ന്​ ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലു​മാ​ണ്​ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ബാ​ക്കി ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യും ന​ട​ക്കു​ക​യാ​ണ്.

തീ​ര​ത്തു​നി​ന്ന്​ ആ​ഴ​ത്തി​ലു​ള്ള കു​ഴി​യെ​ടു​ത്ത് പൈ​ലി​ങ് ന​ട​ത്തി അ​തി​ന് മു​ക​ളി​ൽ സ്ലാ​ബ് പ​ണി​താ​ണ് പ്ലാ​റ്റ്ഫോം നി​ർ​മി​ച്ച​ത്. പ്ലാ​റ്റ് ഫോ​മി​ൽ​നി​ന്ന് ബീ​ച്ചി​ലേ​ക്കി​റ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

സ​ന്ദ​ർ​ശ​ക​ർ​ക്കി​രി​പ്പി​ടം, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​ക്ക​ളം, ന​ട​പ്പാ​ത, സൈ​ക്കി​ൾ ലൈ​ൻ, ഭ​ക്ഷ​ണ​ശാ​ല, സെ​ക്യൂ​രി​റ്റി കാ​മ്പി​ൻ, ശൗ​ചാ​ല​യം, എ​ന്നീ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഊ​രാ​ളു​ങ്ക​ൽ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് തീ​രം അ​ടി​മു​ടി മാ​റും.

Tags:    
News Summary - Muzhapilangad Drive in Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.