കണ്ണൂർ: മേലചൊവ്വ ദേശീയപാതയിൽ ലോറിയിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ടത് പാപ്പിനിശ്ശേരിയിലെ സാമൂഹിക-സാസ്കാരിക പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന ഉറ്റ സുഹൃത്തുക്കളെ. റെയിൽവേ സ്റ്റേഷനു സമീപം വി.പി ഹൗസിൽ വി.പി. സമദും കുട്ടിപള്ളിക്കകത്ത് ഹൗസിൽ കെ.പി. റിഷാദും സുഹൃത്തുക്കൾക്കൊപ്പം ഫുട്ബാൾ കളിച്ചു മടങ്ങുന്നതിനടെയാണ് അപകടത്തിൽപ്പെട്ടത്.
എല്ലാ സമയങ്ങളിലും ഒന്നിച്ചു കഴിയുന്ന ഇരുവരും മരണത്തിലും ഒപ്പംകൂട്ടി. മറ്റു സുഹൃത്തുക്കൾ കാറിലും സമദും റിഷാദും ബൈക്കിലുമായിരുന്നു കളി കഴിഞ്ഞ് തിരിച്ച് പാപ്പിനിശ്ശേരിയിലേക്ക് തിരിച്ചത്. കനത്ത മഴയിൽ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. പാപ്പിനിശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലേയും മത-സാസ്കാരിക പ്രവർത്തങ്ങളിൽ സജീവമാണ് ഇരുവരും. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിലെ അവസാന വർഷ വിദ്യാർഥിയായ സമദ് സുഹൃത്ത് റിഷാദിന്റെ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് ഞായറാഴ്ച നാട്ടിലെത്തിയത്. ചൊവ്വാഴ്ച രാവിലെ തിരിച്ച് കോളജിലേക്ക് പോവാൻ തയാറെടുക്കുന്നതിനിടെയാണ് മരണം. അബ്ദുസ്സമദ് പാപ്പിനിശ്ശേരി ചുങ്കം ശാഖയുടെ എസ്.കെ.എസ്.എസ്.എഫ്, എം.എസ്.എഫ് സംഘടനകളുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.