ദേ​ശീ​യ പാ​ത വി​ക​സ​നം; പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം

ക​ണ്ണൂ​ർ: ദേ​ശീ​യ പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ജി​ല്ല ക​ല​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ.​ഡി.​എം സി. ​പ​ദ്മ ച​ന്ദ്ര​ക്കു​റു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. ദേ​ശീ​യ പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട് എം.​വി. ഗോ​വി​ന്ദ​ൻ എം.​എ​ൽ.​എ ന​ൽ​കി​യ ക​ത്ത് പ​രി​ഗ​ണി​ച്ചാ​ണി​ത്. ത​ളി​പ്പ​റ​മ്പ് കു​പ്പം പു​ഴ​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് പു​ഴ​യി​ൽ മ​ണ്ണ് ഇ​ട്ട​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ പു​ഴ ക​യ​റി നി​ര​വ​ധി കാ​ർ​ഷി​ക വി​ള​ക​ൾ ഒ​ഴു​കി പോ​യി​രു​ന്നു.

കൃ​ഷി​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നും ക​ര സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു. കീ​ഴാ​റ്റൂ​ർ തി​ട്ട​യി​ൽ പാ​ലം മേ​ൽ​പാ​ലം വ​രു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച അ​ടി​പ്പാ​ത സം​ബ​ന്ധി​ച്ച പ്ര​ശ്ന​ത്തി​ന്മേ​ൽ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. ത​ളി​പ്പ​റ​മ്പ് പ​ട്ടു​വം റോ​ഡി​ൽ ഇ​രു വ​ശ​വും മ​ണ്ണി​ടി​ച്ച ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന പ്ലാ​സ്റ്റ​റി​ങ് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും മ​റ്റ് മാ​ർ​ഗം ആ​ലോ​ചി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്നും നേ​ര​ത്തെ ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ്. ഈ ​കാ​ര്യ​ത്തി​ലും തീ​രു​മാ​നം ഉ​ണ്ടാ​വ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​ഴാം മൈ​ൽ-​കൂ​വോ​ട് റോ​ഡി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​നോ​ട് ചേ​ർ​ന്ന് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ൽ നി​ന്നു​ൾ​പ്പെ​ടെ വ​ലി​യ രീ​തി​യി​ൽ വെ​ള്ളം പോ​കു​ന്ന തോ​ട് നി​ല​വി​ൽ വീ​തി കു​റ​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്തു വ​രു​ന്നു​ണ്ട്. ആ​റ് മീ​റ്റ​ർ വീ​തി​യി​ൽ വേ​ണം ഇ​ത് നി​ർ​മി​ക്കാ​നെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ രാ​ത്രി​യി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് പോ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ത​ളി​പ്പ​റ​മ്പി​ൽ നി​ന്നും വ​രു​ന്ന കു​റ്റി​ക്കോ​ൽ പു​ഴ​യി​ൽ ചെ​ന്ന് പ​തി​ക്കു​ന്ന തോ​ടി​ന്റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ത്തി​യും അ​തി​ന്റെ വീ​തി കു​റ​ച്ചും പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ഗു​രു​ത​ര​മാ​യ വെ​ള്ള​പ്പൊ​ക്ക​വും പ​ക​ർ​ച്ച വ്യാ​ധി​യും ഈ ​മേ​ഖ​ല​യി​ൽ വ​രാ​ൻ ഇ​ട​യാ​കു​മെ​ന്നും എം.​എ​ൽ.​എ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണ് ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ.​ഡി.​എം നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലം നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ണ്ണി​ട്ട് പു​ഴ​യു​ടെ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത് നീ​ക്കി​യ​താ​യും താ​ഴേ​ക്കു​ള്ള ജ​ല​ത്തി​ന്റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് പു​ന​സ്ഥാ​പി​ച്ച​താ​യും എ​ൻ.​എ​ച്ച്.​എ.​ഐ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ദേ​ശീ​യ​പാ​ത​യു​ടെ അ​ധീന​ത​യി​ലു​ള്ള പു​തി​യ​തെ​രു ടൗ​ണി​ൽ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ടാ​റി​ങ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ ഉ​റ​പ്പു ന​ൽ​കി​യ​താ​യി പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

എ.​ബി.​സി പ​ദ്ധ​തി; കൂ​ടു​ത​ൽ കൂ​ട് സ്ഥാ​പി​ക്കും

തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ എ.​ബി.​സി പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ​ടി​യൂ​രി​ലെ എ.​ബി.​സി സെ​ന്റ​റി​ൽ നി​ല​വി​ലു​ള്ള 48 കൂ​ടു​ക​ൾ​ക്ക് പു​റ​മേ കൂ​ടു​ത​ൽ കൂ​ട് സ്ഥാ​പി​ക്കാ​നു​ള്ള ഷെ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. ഒ​രു​മാ​സ​ത്തി​ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​മെ​ന്നും എ.​ഡി.​എം അ​റി​യി​ച്ചു.

കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ബ​സ് ഷെ​ൽ​ട്ട​റു​ക​ളു​ടെ നി​ർ​മാ​ണം, മി​നി​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ൽ, തെ​രു​വ് വി​ള​ക്കു​ക​ളു​ടെ ലൈ​ൻ വ​ലി​ക്ക​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ത​ട​സ്സ​ങ്ങ​ൾ നീ​ക്കി പ​ദ്ധ​തി വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ ക​ത്തി​ലൂ​ടെ നി​ർ​ദേ​ശം ന​ൽ​കി.

എ​യ്യ​ൻ ക​ല്ല് അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്റ് പ​ദ്ധ​തി നി​ർ​വ​ഹ​ണം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ച​താ​യും മ​റു​പ​ടി ല​ഭി​ക്കു​ന്ന മു​റ​ക്ക് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഐ.​ടി.​ഡി.​പി പ്രൊ​ജ​ക്റ്റ് ഓ​ഫി​സ​ർ അ​റി​യി​ച്ചു. ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഭൂ​മി അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​രി​ൽ സ്ഥി​ര​താ​മ​സം ഇ​ല്ലാ​ത്ത​വ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത് പു​തി​യ ആ​ളു​ക​ൾ​ക്ക് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ​ഭോ​ക്തൃ ക​മ്മി​റ്റി വി​ളി​ച്ച് ചേ​ർ​ത്ത് ആ​ദ്യ​ഘ​ട്ടം കൈ​വ​ശ അ​വ​കാ​ശ​രേ​ഖ അ​നു​വ​ദി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ഡി​സം​ബ​ർ 30ന​കം ഹാ​ജ​രാ​ക്കാ​ൻ ഐ.​ടി.​ഡി.​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​യ്യ​ന്നൂ​ർ സ​ബ് ആ​ർ.​ടി ഓ​ഫി​സ് കെ.​എ​സ്.​ആ​ർ.​ടി.​സി കോം​പ്ല​ക്സി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി ദു​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​റേ​റ്റി​ലേ​ക്ക് ക​ത്ത​യ​ച്ച​താ​യും നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന മു​റ​ക്ക് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ക​ണ്ണൂ​ർ ആ​ർ.​ടി.​ഒ അ​റി​യി​ച്ചു.

ത​ല​ശ്ശേ​രി മാ​ഹി റെ​യി​ൽ​വേ പാ​ല​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്റെ അ​ലൈ​മെ​ന്റി​ൽ ഉ​ൾ​പ്പെ​ട്ട, ബാ​ക്കി​യു​ള്ള ഭൂ​മി കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ചി​ല അ​പേ​ക്ഷ​ക​ൾ ഇ​പ്പോ​ഴാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ത് കൂ​ടി ഏ​റ്റെ​ടു​ക്കാ​നു​ള്ള വ​കു​പ്പ് 94 പ്ര​കാ​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് വി​ജ്ഞാ​പ​നം എ​ത്ര​യും പെ​ട്ടെ​ന്ന് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും എ​ൽ.​എ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ അ​റി​യി​ച്ചു.

ഫ​ണ്ട് ല​ഭ്യ​മാ​യി​ട്ടു​ള്ള ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ വാ​ട്ട​ർ​ടാ​ങ്ക്, കാ​ഷ്വാ​ലി​റ്റി, ലി​ഫ്റ്റ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് 1.85 കോ​ടി രൂ​പ​യു​ടെ ടെ​ക്നി​ക്ക​ൽ അ​നു​മ​തി അ​ടു​ത്ത ആ​ഴ്ച ല​ഭി​ക്കു​മെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ചു.

റെ​യി​ൽ​വേ ബ​സ് സ്റ്റോ​പ്പ് മാ​റ്റും

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ കി​ഴ​ക്കേ ക​വാ​ട​ത്തോ​ട് ചേ​ർ​ന്ന് ബ​സ് നി​ർ​ത്തു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട സാ​ധ്യ​ത ഇ​ല്ലാ​താ​ക്കാ​ൻ പ്ര​സ്തു​ത ബ​സ് സ്റ്റോ​പ്പ് കി​ഴ​ക്കേ ക​വാ​ട​ത്തി​ന് അ​ൽ​പം മു​ന്നോ​ട്ട് ആ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞെ​ന്നും മാ​റ്റു​ന്ന​തി​ന് ശു​പാ​ർ​ശ ചെ​യ്ത​താ​യും ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ സി​വി​ൽ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പൊ​തു ടോ​യ്ല​റ്റ് നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​ക്ക് 4.5 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ​താ​യും ഡി.​പി.​സി അം​ഗീ​കാ​രം ല​ഭ്യ​മാ​യ പ്ര​കാ​രം എ​സ്റ്റി​മേ​റ്റും തു​ട​ർ​ന്ന് ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പറേ​ഷ​ൻ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. യോ​ഗ ന​ട​പ​ടി​ക​ൾ​ക്ക് മു​മ്പാ​യി അ​ന്ത​രി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സി​ങ്, സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ​നാ​യ​ർ എ​ന്നി​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - National Highway Development; Problem solving Suggestion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.