പയ്യന്നൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ ഖര, ദ്രവ മാലിന്യ സംസ്കരണത്തിന് പിഴ ചുമത്തി. പെരുമ്പ ജി.എം.യു.പി സ്കൂളിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് 15000 രൂപ പിഴ ചുമത്തിയത്.
പെരുമ്പ ജി.എം.യു.പി സ്കൂളിൽ സപ്ത ദിന ക്യാമ്പിന് എത്തിയ വെള്ളൂർ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർഥികൾ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിന് നൽകിയ പരാതിയിലാണ് നടപടി. പരിശോധന വേളയിൽ കെട്ടിടത്തിന്റെ ബേസ്മെന്റ് ഏരിയയിൽ മുഴുവനും കറുത്ത നിറത്തിലുള്ള മലിന ജലം കെട്ടികിടക്കുന്നതാണ് സ്ക്വാഡ് കണ്ടത്.
മലിനജലത്തിൽ കൊതുകും കൂത്താടിയും പെറ്റുപെരുകി സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നും കണ്ടെത്തി. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും നിരവധിയായ പ്ലാസ്റ്റിക്, പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകൾ മദ്യ കുപ്പികൾ അടക്കമുള്ളവ തള്ളിയിരിക്കുന്നതായും പരിശോധന വേളയിൽ കണ്ടെത്തി.
കെട്ടിട ഉടമസ്ഥരുമായി ബന്ധെപ്പട്ട് ഉടനടി പ്രശ്നപരിഹാരത്തിനു വേണ്ട നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ശ്യാം കൃഷ്ണൻ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.