ഗതാഗതക്കുരുക്കുണ്ടാക്കുംവിധം വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ്
കണ്ണൂർ: ദേശീയപാത നവീകരണത്തിെൻറ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചപ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിട്ട സമാന്തരപാതകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം. താഴെചൊവ്വ റെയിൽവേ ഗേറ്റ് മുതൽ കാൽടെക്സ് ചേംബർ ഓഫ് കോമേഴ്സ് വരെയാണ് കോൾഡ് മില്ലിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടാറിങ് നടക്കുന്നത്. കണ്ണൂരിൽനിന്ന് തലശ്ശേരി, കോഴിക്കോട്, മട്ടന്നൂർ, കൂത്തുപറമ്പ് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ നിലവിലെ പാതയിൽ ഒരുഭാഗത്തുകൂടിയാണുപോകുന്നത്.
തലശ്ശേരിയിൽനിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തോട്ടട ജെ.ടി.എസ് ജങ്ഷൻ -കണ്ണൂർ സിറ്റി-പ്രഭാത് ജങ്ഷൻ വഴിയാണ് കണ്ണൂരിലെത്തുന്നത്. നടാൽ ഗേറ്റിൽനിന്ന് വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടുകയാണ്. നടാൽ മുതൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. വാഹനങ്ങൾ നിരതെറ്റിച്ച് എത്തുേമ്പാൾ ഗതാഗതക്കുരുക്ക് മുറുകുകയാണ്. കണ്ണൂർ സിറ്റി, കുറുവ ഭാഗങ്ങളിലും വാഹനങ്ങളുെട നീണ്ടനിരയാണ്. നടാൽ ഗേറ്റ് അടക്കുേമ്പാൾ വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീളുകയാണ്. പൊതുവെ ട്രെയിനുകൾ കുറവാണെങ്കിലും ചില സമയങ്ങളിൽ രണ്ടു ട്രെയിനുകൾ ഒന്നിച്ചുകടന്നുപോകുേമ്പാൾ വാഹനങ്ങൾ ഏറെനേരം കാത്തുനിൽക്കേണ്ടി വരുന്നു.
ചാല ഭാഗത്തേക്കും ലോറികൾ അടക്കം വാഹനങ്ങൾ കുടുങ്ങി നിൽക്കുകയാണ്. കുറുവ, സിറ്റി ഭാഗങ്ങളിൽ നിരതെറ്റിച്ചു കയറി ഗതാഗതക്കുരുക്കുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കുന്നുണ്ട്. എടക്കാട്, നടാൽ, ചാലാട്, പ്രഭാത് ജങ്ഷൻ, ചാലോട്, മുണ്ടയാട് എന്നിവിടങ്ങളിൽ പൊലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് കുറവൊന്നുമില്ല. തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിൽനിന്നെത്തിയ വാഹനങ്ങൾ ഒന്നിച്ച് ജെ.ടി.എസ് ജങ്ഷനിലെത്തിയപ്പോൾ കുരുക്ക് ഇരട്ടിച്ചു. പൊതുവെ വീതി കുറഞ്ഞ റോഡുകളിലൂടെ ബസുകൾ അടക്കം ബുദ്ധിമുട്ടിയാണ് പോകുന്നത്. ഏറെ വൈകിയാണ് ദീർഘദൂര ബസുകൾ അടക്കം ഓട്ടം പൂർത്തിയാക്കുന്നത്.
തളിപ്പറമ്പിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ചരക്കുവാഹനങ്ങൾ വളപട്ടണം-പഴയടോൾ പ്ലാസ-കാട്ടാമ്പള്ളി പാലം-മയ്യിൽ-ചാേലാട് വഴിയാണ് പോകുന്നത്. ഈ ഭാഗത്ത് വളപട്ടണം പൊലീസിെൻറ സേവനം ലഭ്യമാണ്. മട്ടന്നൂർ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ പോകുന്ന മുണ്ടയാട് സ്റ്റേഡിയം ജങ്ഷനിലും സബ് സ്റ്റേഷൻ റോഡിലും വാഹനങ്ങളുടെ നീണ്ടനിരയാണ്. സ്റ്റേഡിയം ജങ്ഷനിൽ വാഹനങ്ങൾ കയറുേമ്പാൾ ഗതാഗതക്കുരുക്കുണ്ടാകുന്നു. കക്കാട് ചേനോളി ജങ്ഷനിൽ റോഡുപണിക്കെത്തിച്ച യന്ത്രം നിർത്തിയിട്ടതും ഗതാഗതക്കുരുക്കിന് കാരണമായി. കക്കാട് റോഡ് വീതി കുറഞ്ഞതിനാൽ വലിയ രണ്ടു വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പ്രയാസം നേരിടുന്നു. നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കുംവിധം വാഹനമോടിക്കുന്നവർക്കെതിരെയും വരിതെറ്റിച്ച് എത്തുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് ടൗൺ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.