കണ്ണൂർ: അപൂർവം മാത്രം കണ്ടുവരുന്ന ഈ കാലൻകോഴി കുഞ്ഞുങ്ങൾ (മോട്ടിൽ വുഡ് മൂങ്ങ) ഇപ്പോൾ വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ അതിഥിയാണ്. മൂന്നാഴ്ച മുമ്പ് കായലോട് നിന്നാണ് മൂങ്ങക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്. മാർക്കിന്റെ പ്രവർത്തകനായ റിയാസ് മാങ്ങാടാണ് പക്ഷികളെ രക്ഷിച്ച് കൊണ്ടുവന്നത്. തുടർന്ന് വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി. രതീഷന്റെ നിർദേശപ്രകാരം പക്ഷിക്കുഞ്ഞുങ്ങളുടെ പരിചരണം മാർക്ക് ഏറ്റെടുക്കുകയായിരുന്നു. അന്ന് മുതൽ റിയാസിന്റെ മേൽനോട്ടത്തിൽ തന്നെയാണ് ഈ കുഞ്ഞുങ്ങളുടെ ജീവിതം. മൂന്നാഴ്ചത്തെ ശുശ്രൂഷ പൂർത്തിയായപ്പോൾ കുഞ്ഞുങ്ങൾ ആരോഗ്യവാന്മാരായിരിക്കുകയാണ്. പൂർണ വളർച്ച വീണ്ടെടുക്കുന്നതോടെ വനം വകുപ്പിനെ വിവരമറിയിക്കും.
തുടർന്ന് അവരുടെ സാന്നിധ്യത്തിൽ ഇതിനെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പറത്തിവിടും. ചിക്കൻ, ബീഫ് അടക്കമുള്ള ഹെൽത്തി ഫുഡ് ഉൾപ്പെടെ ഭക്ഷിച്ച് കുശാലായി കഴിയുകയാണ് ഈ കാലൻകോഴി കുഞ്ഞുങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.