പാനൂർ: കുന്നോത്തുപറമ്പ് കൈമുക്കിൽ കോൺഗ്രസ് പ്രവർത്തകനായ കുന്നുമ്മൽ ഷാജിയുടെ മത്സ്യവിൽപന വാഹനവും വീടും ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജാതികൂട്ടം ടൗണിൽ കോൺഗ്രസ് യോഗവും പ്രകടനവും നടത്തി. വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.സി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.പി. സാജു, മുസ്ലിം ലീഗ് നേതാക്കളായ മുഹമ്മദലി, ഇസ്മയിൽ മുത്താറി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി. പുരുഷു മാസ്റ്റർ, കെ.പി. രാമചന്ദ്രൻ, പി.പി. പ്രജീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.