തലശ്ശേരി: തലശ്ശേരി മത്സ്യമാർക്കറ്റിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളുടെ കൂലി വർധനയുമായി ബന്ധപ്പെട്ട് ഫിഷ് മർച്ചൻറ് ആൻഡ് കമീഷൻ ഏജൻറ് അസോസിയേഷൻ സ്വീകരിക്കുന്ന നിലപാടിനെതിരെ സംയുക്ത യൂനിയൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ . മാർക്കറ്റിൽ തൊഴിലാളികൾ പ്രകടനവും പൊതുസമ്മേളനവും നടത്തി. തൊഴിലാളികളുടെ കൂലിവർധന ഉടൻ നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നേതാക്കളായ ടി. രാഘവൻ (സി.ഐ.ടി.യു), കണ്ടോത്ത് ഗോപി (ഐ.എൻ.ടി.യു.സി), ബി.എം. ബഷീർ (എസ്.ടി.യു) എന്നിവർ സംസാരിച്ചു. എസ്. ബഷീർ, എൻ. സമീർ, കെ.പി. ശ്രീജിത്ത്, കെ.കെ.ഡി. നജീബ്, നിസാർ, ഫാറൂഖ്, മുനീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.