അനുസ്മരിച്ചു

കണ്ണൂർ: ലൈബ്രറി കൗൺസിൽ ജില്ല കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായിരുന്ന സി.എച്ച്. ബാലകൃഷ്ണൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. എ.പി.ജെ. അബ്ദുൾ കലാം ലൈബ്രറിയും ലൈബ്രറി കൗൺസിൽ മുനിസിപ്പൽ നേതൃസമിതിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി ചരിത്രകാരൻ ഡോ. പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ആകാശവാണി മുൻ പ്രോഗ്രാം ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ, ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ, ഇ.കെ. സിറാജ്, ശശികല, ടി.പി. വിൽസൻ എന്നിവർ സംസാരിച്ചു. കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. പി.കെ. ബൈജു സ്വാഗതവും കമല സുധാകരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.