മാഹി: ഡൽഹിയിലും ഹരിയാനയിലുമായി നടക്കുന്ന ഖേലോ അണ്ടർ 17 നാഷനൽ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട സി.എച്ച്. ശ്രീധരൻ ഗുരുക്കൾ സ്മാരക കളരിസംഘത്തിലെ കുട്ടികൾക്കും പരിശീലകർക്കും സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബാൾ അക്കാദമി അനുമോദനവും യാത്രയയപ്പും നൽകി. അക്കാദമി ട്രഷറർ ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോസ് ബേസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. ചീഫ് കോച്ച് മുഹമ്മദ് സലീം, പി.ആർ. മനോജ് വളവിൽ, പോൾ ഷിബു, കെ. ഗിരീഷ്, ജനീഷ് പാറക്കൽ എന്നിവർ സംസാരിച്ചു. എ.കെ. മോഹനൻ ഹാരമണിയിച്ചു. എ. സുധാകരൻ, ഷഫീക്ക്, സുജിത്ത് വളവിൽ എന്നിവർ നേതൃത്വം നൽകി. ഉമേഷ് ബാബു കോട്ടമ്മൽ സ്വാഗതവും അജേഷ് കോട്ടമ്മൽ നന്ദിയും പറഞ്ഞു. നാല് മുതൽ 14വരെയാണ് ഗെയിംസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.