അനുമോദിച്ചു(ഫോട്ടോ)പയ്യന്നൂർ: എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്ന് പ്രൊസസ് കൺട്രോളിൽ കെമിക്കൽ എൻജിനീയറിങ് എം.ടെക് മൂന്നാം റാങ്ക് നേടിയ പയ്യന്നൂർ കിഴക്കെ കണ്ടങ്കാളിയിലെ പ്രണവ് കെ. നാരായണനെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പയ്യന്നൂർ റൂറൽ ബാങ്ക് അസി.സെക്രട്ടറി ഒ. നാരായണൻ - കവിത ദമ്പതികളുടെ മകനാണ്. അശ്വിൻ സഹോദരനാണ്. പ്രണവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം എം. നാരായണൻ കുട്ടി ഉപഹാരം നൽകി. എൻ.എ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം അഡ്വ.ഡി.കെ. ഗോപിനാഥ്, പ്രശാന്ത് കോറോം, എം. സുമോദ്, പി.പി. ദിലീപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.