കണ്ണാടിപ്പറമ്പ്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്ന് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ തേപ്പും ടൈല്‍സും അടര്‍ന്നുവീണു. ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഹൈസ്കൂള്‍ വിഭാഗത്തിനായി നിര്‍മിച്ച കെട്ടിടത്തിലെ ക്ലാസ് മുറികളിലെ തേപ്പും ചുമരും അടിഭാഗത്ത് പതിച്ച ടൈല്‍സുമാണ് കഴിഞ്ഞ ദിവസം അടര്‍ന്നുവീണത്. രണ്ട് വര്‍ഷം മുമ്പാണ് പണികൾ ആരംഭിച്ചത്. ഇഴഞ്ഞ് നീങ്ങിയ പണികള്‍ പൂര്‍ത്തീകരിച്ചത് ഏതാനും ദിവസം മുമ്പാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റാണ് കെട്ടിടോദ്ഘാടനം നിര്‍വഹിച്ചത്. ഗുണനിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചതാണ് തേപ്പും ടൈല്‍സും അടര്‍ന്നുവീഴാന്‍ കാരണമായതെന്ന് സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ആരോപിച്ചു.
ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതനുസരിച്ച് എൻജിനിയർ സ്ഥലത്തെത്തി പരിശോധിശോധന നടത്തി അടർന്നുവീണ ഭാഗം ശരിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.