കണ്ണൂർ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തിയ കതിരൂര്‍ സ്വദേശിക്ക് 23.21 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആളുടെ നിർദേശ പ്രകാരം ട്രേഡിങ് ചെയ്തപ്പോഴാണ് പണം നഷ്ടമായത്.
മറ്റൊരു സംഭവത്തിൽ ബാങ്ക് ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവാണെന്ന വ്യാജേന ബന്ധപ്പെട്ട് വിവരങ്ങൾ കൈക്കലാക്കി ചക്കരക്കല്‍ സ്വദേശിയിൽനിന്ന് 75,005 രൂപ തട്ടി. ആക്സിസ് ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവാണെന്ന വ്യാജേന വിളിക്കുകയും ക്രെഡിറ്റ് പരിധി വർധിപ്പിക്കാനാണെന്ന് പറഞ്ഞ് പരാതിക്കാരന്റെ കാർഡ് വിവരങ്ങളും ഒ.ടി.പിയും കൈക്കലാക്കി പണം തട്ടുകയായിരുന്നു. മറ്റൊരു പരാതിയിൽ തലശ്ശേരി സ്വദേശിനിക്ക് 1,698 രൂപ നഷ്ടമായി.
ഇൻസ്റ്റഗ്രാമില്‍ പരസ്യം കണ്ട് വസ്ത്രം വാങ്ങാന്‍ പണം നൽകിയ ശേഷം പണമോ സാധനമോ നൽകാതെ പറ്റിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെപറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്നും അജ്ഞാത അക്കൗണ്ടുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.