ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ബജറ്റ് അവതരിപ്പിക്കുന്നു
കണ്ണൂർ: വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വികസനത്തിനായി വിവിധ പദ്ധതിയുമായി ജില്ല പഞ്ചായത്ത് ബജറ്റ്. സ്കൂളുകളുടെ നവീകരണവും അസംബ്ലി ഹാൾ നിർമാണവും അടക്കം 25.48 കോടി രൂപയാണ് ഈ മേഖലയിൽ വകയിരുത്തിയത്. സമൂഹത്തിൽ പിടിമുറുക്കുന്ന ലഹരിക്കെതിരെ ജാഗ്രത തീർക്കാൻ ബോധവത്കരണ പ്രവർത്തനങ്ങൾ അടക്കം നടത്താൻ 30 ലക്ഷം രൂപ വകയിരുത്തി.
ലഹരി മാഫിയകളെ ഒറ്റപ്പെടുത്താൻ സാമൂഹിക ജാഗ്രത ശക്തിപ്പെടുത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അവതരിപ്പിച്ച ബജറ്റ് 155.82 കോടി രൂപ വരവും 153.16 കോടി ചെലവും 2.65 കോടി മിച്ചവും പ്രതീക്ഷിക്കുന്നു.
ലൈഫ് പദ്ധതിക്ക് ജില്ല പഞ്ചായത്ത് വിഹിതമായി 11.88 കോടി വകയിരുത്തി. ബജറ്റ് ചർച്ചയിൽ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വി.കെ. സുരേഷ് ബാബു, അംഗങ്ങളായ ഇ. വിജയൻ, തോമസ് വക്കത്താനം, എൻ.പി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.