തലശ്ശേരി: പാലത്തായി പീഡനകേസ് പുനരന്വേഷണം നടത്തുക, പോക്സോ വകുപ്പ് ചേർത്ത് പുതിയ കുറ്റപത്രം സമർപ്പിക്കുക, വിദ്യാർഥിനിക്ക് നീതിനിഷേധിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൈനോറിറ്റി ഡിപ്പാർട്മെൻറ് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സത്യഗ്രഹം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ചെയർമാൻ എം. നസീർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്മെൻറ് ജില്ല ചെയർമാൻ എം.പി. അസൈനാർ, പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, ഷാജി എം. ചൊക്ലി, ഗോഡ്ഫ്രഡ്, എം.പി. സുധീർ ബാബു, കെ.എസ്. ശ്രീനിവാസൻ, കെ. സജീവൻ, ഗുലാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.