പാനൂർ: മൊകേരി പാത്തിപ്പാലം സ്വദേശിയെ ആക്രമിച്ച് അഞ്ചു ലക്ഷം കവർന്ന കേസിൽ മാക്കുനി സ്വദേശി പാനൂർ പൊലീസിന്റെ പിടിയിൽ. മാക്കുനി സ്വദേശി അച്ചാത്ത് ബിജോയിയാണ് പിടിയിലായത്. ഇതോടെ കേസിൽ ഏഴു പേർ അറസ്റ്റിലായി.
പാത്തിപ്പാലം സ്വദേശി ബിസ്മില്ല മൻസിലിൽ അർഷാദിനെയാണ് ആക്രമിച്ച് അഞ്ചു ലക്ഷത്തോളം രൂപ പാറാട് വച്ച് തട്ടിപ്പറിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ. രാജീവൻ ഒതയോത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ശ്രീജിത്ത്, ജോഷിത്ത്, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ സി.പി.എം പ്രവർത്തകൻ ചമ്പാട് അരയാക്കൂലിലെ ജന്മീന്റവിട ബിജു, അരയാക്കൂലിലെ റനീഷ്, കുന്നോത്ത് പറമ്പിലെ നിഹാൽ, പൊന്ന്യത്തെ ഷംഷീജ്, ചമ്പാട് സ്വദേശി കുനിയിൽ കൊട്ടയോടൻ മായാവിയിൽ ജോബിൻ ഭാസ്കർ, കുന്നോത്ത് പറമ്പിലെ കുനിയിൽ വിജേഷ് എന്നിവരാണ് നേരത്തേ പിടിയിലായത്. പൊലീസുകാരായ മിനീഷ്, നിഷാദ്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.