കുന്നോത്തുപറമ്പിൽ ആക്രമിക്കപ്പെട്ട വീടിന്റെ ജനൽഗ്ലാസും വാഹനവും

കോൺഗ്രസ് പ്രവർത്തകന്റെ വീടിനും വാഹനത്തിനുംനേരെ ആക്രമണം

പാനൂർ: പാനൂരിനടുത്ത് കുന്നോത്തുപറമ്പിൽ പട്ടാപ്പകൽ രണ്ടംഗ സംഘം കോൺഗ്രസ് പ്രവർത്തകന്റെ വീടും വാഹനവും തകർത്തു. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. താഴെ കുന്നോത്തുപറമ്പ് പൊയിൽപീടികക്കടുത്താണ് അക്രമം നടന്നത്.

കോൺഗ്രസ് പ്രവർത്തകനും മത്സ്യവ്യാപാരിയുമായ കുന്നുമ്മൽ ഷാജിയുടെ വീടും മഹീന്ദ്ര ഗുഡ്സ് വാഹനവുമാണ് ആക്രമിക്കപ്പെട്ടത്. മത്സ്യവ്യാപാരം കഴിഞ്ഞ് ഷാജി മടങ്ങിയെത്തിയ സമയത്താണ് അക്രമിസംഘം എത്തിയത്. അക്രമികളെക്കണ്ട് ഷാജി വീട്ടിനുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഷാജിയുടെ ഭാര്യയെയും മക്കളെയും സംഘം ആക്രമിച്ചതായും പരാതിയുണ്ട്.

അക്രമംകണ്ട് ഭയന്ന് ബോധരഹിതയായ ഭാര്യയെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചുമക്കളും അക്രമംകണ്ട് ഭയന്നു. വടിവാളും ഇരുമ്പുവടിയുമായാണ് അക്രമിസംഘം എത്തിയതെന്ന് ഷാജി പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊളവല്ലൂർ പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.

സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും നാട്ടുകാരെല്ലാം പ്രതികളെ തിരിച്ചറിഞ്ഞതാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ആവശ്യപ്പെട്ടു.

Tags:    
News Summary - Attack on Congress activist's house and vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.