പാനൂർ: ഒപ്പനപ്പാട്ടും കല്യാണപ്പാട്ടും മുഖരിതമായ അന്തരീക്ഷത്തിൽ 12 ജീവിതങ്ങൾക്ക് പുത്തൻ പ്രതീക്ഷകളുടെ ചിറകിലേറി മാംഗല്യ സൗഭാഗ്യമൊരുങ്ങി. എം.എസ്.എസ് ലേഡീസ് വിങ് ജില്ല കമ്മറ്റിയും ഭിന്നശേഷി കോഓഡിനേഷൻ ഗ്രൂപ്പും ചേർന്ന് ഒരുക്കിയ ഭിന്നശേഷി സമൂഹ വിവാഹം 'മഹർ' ശ്രദ്ധേയമായി.
പാനൂർ ഇഖ്റഅ ഖുർആൻ കോളജ് ഗ്രൗണ്ടിൽ കെ.വി. സൂപ്പി മാസ്റ്റർ നഗറിൽ നടന്ന നിക്കാഹിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങളും താലികെട്ടിന് വാസുദേവൻ ശാന്തിയും നേതൃത്വം നൽകി. എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ മഹർ സമർപ്പണം നടത്തി.
പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മുഖ്യാതിഥിയായി. പെരിങ്ങത്തൂർ മഹല്ല് ഖത്തീബ് റഫീഖ് സക്കരിയ്യ ഫൈസി ഖുത്ബ നിർവഹിച്ചു. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ സന്ദേശ സമർപ്പണം നടത്തി.
സ്വാഗത സംഘം ചെയർമാൻ അഡ്വ. പി.വി സൈനുദ്ദീൻ ആമുഖ ഭാഷണം നടത്തി. സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ, ചിൽഡ്രൻ സ്ട്രീസ് അവാർഡ് ജേതാവ് ആസിം വെളിമണ്ണ, പി.കെ. ഷാഹുൽ ഹമീദ്, ഓൾ ഇന്ത്യ കെ.എം.സി.സി പ്രസിഡന്റ് എം.കെ. നൗഷാദ്, പി.കെ. അഹമ്മദ് ഹാജി, ആർ. അബ്ദുല്ല, ഡോ. കെ. അബൂബക്കർ, ബാലിയിൽ മഹമൂദ് ഹാജി, എൻ.കെ.സി. ഉമ്മർ, പ്രഫ. എൻ. കുഞ്ഞമ്മദ്, ടി. റസാഖ്, പി.പി. സുലൈമാൻ ഹാജി, ഡോ. അബ്ദുൽ ജലീൽ ഒതായി, ഡോ. ഷഹീദ്, ഡോ. കെ. മൊയ്തു, ഡോ. വി. ഹസ്സൻ, കെ.വി. നാസർ എന്നിവർ സംസാരിച്ചു.
മഹർ സദസ്സ് ജിമി ജോൺ സുമി ജോൺ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് വനിത വിങ് ജില്ല പ്രസിഡന്റ് കെ.വി. റംല അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ എം.എൽ.എ മുഖ്യാതിഥിയായി. കോർപറേഷൻ ഡപ്യൂട്ടി മേയർ കെ. ശബീന ഉപഹാര സമർപ്പണം നടത്തി. ഭിന്നശേഷി കോഓഡിനേഷൻ ഗ്രൂപ് അംഗങ്ങളായ അലി പേരാവൂർ, മാമു വയനാട് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. എസ്.വി. മുഹമ്മദലി മഹർ സന്ദേശം കൈമാറി.
എം.എസ്.എസ് ജില്ല പ്രസിഡന്റ് ബി.ടി. കുഞ്ഞു, പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൻ പ്രീത അശോക്, കൗൺസിലർമാരായ എൻ.എ. കരീം, പി.കെ. പ്രവീൺ, കെ.കെ. സുധീർ കുമാർ, എം. രത്നാകരൻ, രാജേന്ദ്രൻ തായാട്ട്, ഒ. സൈറബാനു, വി.പി.എ. പൊയിലൂർ, കെ.കെ. ലത്തീഫ്, വൈ.എം. ഇസ്മായിൽ ഹാജി, ഒന്തത്ത് ഉസ്മാൻ, അശ്റഫ് പാലത്തായ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.