പാനൂർ: വൈദ്യുതി ബിൽ അടച്ചതിന് ശേഷവും മുന്നറിയിപ്പില്ലാതെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി പരാതി. പാറാട് സെക്ഷൻ പരിധിയിലെ ചെറുപ്പറമ്പ് ബാലിപ്പറമ്പത്ത് അബ്ദുൽ ഹമീദിെൻറ വീട്ടിലെ വൈദ്യുതിയാണ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയതായി പരാതി.
കുടിശ്ശികയടക്കം 7000 രൂപ ജനവരി 11ന് അടച്ചതായി ഹമീദ് പറഞ്ഞു. ശേഷം വന്ന ബില്ലിെൻറ കാലാവധി മാർച്ച് ഒമ്പതിനായിരിക്കെ ഫെബ്രുവരി 20ന് ബിൽ തുക അടച്ചിട്ടും വൃദ്ധമാതാപിതാക്കളും പിഞ്ചുകുട്ടികളുമടങ്ങുന്ന തെൻറ വീട്ടിലെ വൈദ്യുതി ബന്ധം, ഇതേക്കുറിച്ച് ഓഫിസിൽ അന്വേഷിച്ചു എന്ന വൈരാഗ്യത്തിൽ കഴിഞ്ഞ 22ന് വിച്ഛേദിച്ചതായാണ് പരാതി.
തിരുവനന്തപുരം വൈദ്യുതി ഭവൻ ചെയർമാന് പരാതി നൽകിയതറിഞ്ഞ സെക്ഷൻ ഓഫിസർ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, കുടിശ്ശികയുടെ കാര്യത്തിലും ഓഫിസർമാരുടെ പെരുമാറ്റത്തിലും നടപടി ആവശ്യപ്പെട്ട് മണ്ഡലം എം.എൽ.എ കെ.കെ. ശൈലജ, വൈദ്യുതി മന്ത്രി, ഉപഭോക്തൃ ഫോറം, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് ഹമീദ് പരാതി നൽകി. അതേസമയം, സ്വാഭാവിക നടപടി മാത്രമേ ബോർഡിെൻറ ഭാഗത്തു നിന്നുണ്ടായിട്ടുള്ളൂവെന്ന് സെക്ഷൻ സബ് എൻജിനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.