പാനൂർ: നഗരസഭയിൽ കാഞ്ഞിരക്കടവിൽ സ്ഫോടനം. ആൾപാർപ്പില്ലാത്ത പറമ്പിൽ നിന്ന് കിട്ടിയ സ്റ്റീൽ പാത്രങ്ങൾ പുഴയിലെറിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടായത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.
പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭെൻറ പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ കിട്ടിയ സ്റ്റീൽ പാത്രങ്ങൾ ആഭിചാരക്രിയയാണെന്ന് കരുതി ഉപേക്ഷിക്കാൻ വീട്ടുകാർ തീരുമാനിച്ചു. ബെംഗളുരുവിൽ സ്ഥിര താമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
സ്റ്റീൽ ബോംബ് ആണിതെന്നറിയാതെ കാറിൽ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തിൽ നിന്ന് പുഴയിലെറിയുകയായിരുന്നു. തുടർന്ന് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായി. ശബ്ദം കേട്ട നാട്ടുകാർ കൂട്ടത്തോടെ പുഴയോരത്തേക്കെത്തി. ചൊക്ലി പൊലീസ് സംഭവ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.