ഭിന്നശേഷി കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

സ്ഥലം നൽകിയാൽ ഭിന്നശേഷിക്കാർക്ക് വിദ്യാലയം പണിയും –എം.എൽ.എ

പാനൂർ: സ്ഥലമേറ്റെടുത്ത് നൽകിയാൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂൾ പണിയുമെന്ന് കെ.പി. മോഹനൻ എം.എൽ.എ. പാനൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥലമില്ലാത്തതാണ് പല പദ്ധതികളുടെയും പ്രശ്നം. സ്ഥലം ലഭിച്ചാൽ പല ഫണ്ടുകളും വിനിയോഗിക്കാനാകും. നഗരസഭയായാലും പഞ്ചായത്തുകളായാലും സ്ഥലം ഏറ്റെടുത്ത് നൽകിയാൽ സ്കൂളുകൾ ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കാമെന്നും എം.എൽ.എ പറഞ്ഞു.

പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭ സെക്രട്ടറി കെ.കെ. രാജൻ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണൻ, മൊകേരി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. മുകുന്ദൻ, ആർ.കെ. രാജേഷ് കുമാർ, അക്കാദമിക് കൗൺസിൽ സെക്രട്ടറി സി.കെ. ബിജേഷ് എന്നിവർ സംസാരിച്ചു. പാനൂർ ബി.പി.സി കെ.വി. അബ്ദുൽ മുനീർ സ്വാഗതവും ട്രെയിനർ കെ. സിമ്മി നന്ദിയും പറഞ്ഞു.

Tags:    
News Summary - If space is given, a school will be built for the differently abled - MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.