കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് മേ​ക്കു​ന്നി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണം

അനധികൃത കെട്ടിട നിർമാണം: നടപടിയെടുക്കാതെ അധികൃതർ

പാ​നൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ട്ട പെ​രി​ങ്ങ​ത്തൂ​രി​ലും ചൊ​ക്ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പെ​ട്ട മേ​ക്കു​ന്നി​ലും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന​താ​യി പ​രാ​തി. പെ​രി​ങ്ങ​ത്തൂ​ർ-​അ​ണി​യാ​രം ബാ​വാ​ച്ചി റോ​ഡ് ആ​രം​ഭി​ക്കു​ന്ന​യി​ട​ത്താ​ണ് പ​ര​സ്യ​മാ​യ നി​യ​മ​ലം​ഘ​നം ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ രാ​ത്രി മാ​ത്ര​മാ​ണ് കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ഇ​ങ്ങ​നെ ര​ണ്ട് നി​ല​യു​ടെ​യും കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ഈ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ഷീ​റ്റ്കൊ​ണ്ട് മ​റ​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

മേ​ക്കു​ന്നി​ൽ​നി​ന്ന് പാ​നൂ​രി​ലേ​ക്കു​ള്ള ക​വ​ല​യി​ലും ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​മാ​ണ് മ​റ്റു ക​ട​മു​റി നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. കേ​ര​ള പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ഒ​ന്നും​ത​ന്നെ പാ​ലി​ക്കാ​തെ​യാ​ണ് നി​ർ​മാ​ണം. റോ​ഡി​ൽ​നി​ന്നും ഒ​രു മീ​റ്റ​ർ​പോ​ലും വി​ട്ടി​ട്ടി​ല്ല. കു​റ്റ്യാ​ടി-​മ​ട്ട​ന്നൂ​ർ എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. നാ​ട്ടു​കാ​ർ ചൊ​ക്ലി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി കൊ​ടു​ത്തെ​ങ്കി​ലും കെ​ട്ടി​ട ഉ​ട​മ​ക്ക് അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള നി​ർ​മാ​ണം തു​ട​രു​ക​യാ​ണെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - Illegal construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.