റോഡിലെ കുണ്ടും കുഴിയും നികത്താൻ കഴിയാത്ത സർക്കാറാണ് കെ.റെയിൽ പദ്ധതി നടപ്പാക്കുന്നത് -കെ. ​മു​ര​ളീ​ധ​ര​ൻ


പാ​നൂ​ർ: റോ​ഡി​ലെ കു​ണ്ടും കു​ഴി​യും നി​ക​ത്താ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​റാ​ണ് കെ.​റ​യി​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി കു​റ്റ​പ്പെ​ടു​ത്തി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും അ​നു​ദി​നം വി​ല​വ​ർ​ധി​ക്കു​മ്പോ​ൾ 23 ഓ​ളം അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പാ​നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ജി അ​നു​സ്​​മ​ര​ണ സ​ദ​സ്സ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് കെ.​പി. ഹാ​ഷിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​സു​രേ​ന്ദ്ര​ൻ മാ​സ്​​റ്റ​ർ, കെ.​പി. സാ​ജു, സ​ന്തോ​ഷ് ക​ണ്ണം വെ​ള്ളി, ഹ​രി​ദാ​സ് മൊ​കേ​രി, സി.​വി.​എ. ജ​ലീ​ൽ, കെ. ​ര​മേ​ശ​ൻ, കൃ​ഷ്​​ണ​കു​മാ​രി, ജി​ഷ വ​ള്ള്യാ​യി, ടി.​സി. കു​ഞ്ഞി​രാ​മ​ൻ മാ​സ്​​റ്റ​ർ, കെ.​പി. രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ, ടി.​കെ. അ​ശോ​ക​ൻ മാ​സ്​​റ്റ​ർ, ടി.​കെ. ച​ന്ദ്ര​ൻ മാ​സ്​​റ്റ​ർ, വി​പി​ൻ മാ​സ്​​റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Tags:    
News Summary - k muraleedharan against k rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.