പാനൂർ: കാൻസർ ബാധിതനായി ചികിത്സ തുടരുന്നതിനിടയിൽ ഗുരുതരാവസ്ഥയിലായ മദ്റസാധ്യാപകന്റെ തുടർ ചികിത്സക്കും ശസ്ത്രക്രിയക്കുമായി ജന്മനാട് കൈ കോർക്കുന്നു. മുത്താറി പീടിക സ്വദേശി പി.സി. അഷ്റഫ് സഖാഫിയുടെ ചികിത്സക്കു വേണ്ടിയാണ് നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചത്.
നാലു വർഷമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന അഷ്റഫ് സഖാഫിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് വഴിയെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് നിർധനനായ മദ്റസ അധ്യാപകനുവേണ്ടി ഹാമിദ് ആറ്റക്കോയ തങ്ങൾ മുഖ്യ രക്ഷാധികാരിയും നസീർ കുറ്റിക്കണ്ടി സംഘാടകനായും കമ്മിറ്റി രൂപവത്കരിച്ചത്. ഹിലാൽ കുഞ്ഞബ്ദുല്ല ഹാജി ചെയർമാനും അഷ്റഫ് കുറ്റിക്കണ്ടി കൺവീനറുമായാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്.
40 ലക്ഷം രൂപയാണ് ശസ്ത്രക്രിയയുടെ ചെലവ്. ഉദാരമതികളുടെയും സുമനസ്സുകളുടെയും സഹകരണ പ്രതീക്ഷയിലാണ് കമ്മിറ്റി. എത്രയും പെട്ടെന്ന് ചികിത്സ തുടർന്നാൽ മാത്രമേ പുരോഗതി ഉണ്ടാകൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്. അക്കൗണ്ട് വിവരങ്ങൾ: GOOGLE PAY/PHONE PE/PAY TM: 7994488338 (KHADEEJA. K. P), 9946199858 (ANEES. P), UPI ID: khadeeja1@fbl
NAME: K.P. KHADEEJA , A/C: 20260100211651, IFSC: FDRL0002026, FEDERAL BANK, PANOOR.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.