പാനൂർ: കണ്ണൂർ -കോഴിക്കോട് ജില്ലകൾ അതിരിടുന്ന കടവത്തൂർ കല്ലാച്ചേരിക്കടവിൽ പാലം യാഥാർഥ്യത്തിലേക്ക്. നിർമാണ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) അധികൃതരെത്തി സർവേ കല്ലുകൾ സ്ഥാപിച്ചു. സ്ഥലം വിട്ടു നൽകുന്നതിൽ ഏതാനും ഭൂ ഉടമകളുടെ എതിർപ്പുള്ളതിനാൽ പൊലീസിന്റെ സാന്നിധ്യത്തിലാണ് നടപടി.
ഇവിടെ പാലമെന്ന ആവശ്യത്തിന് 50 വർഷത്തെ പഴക്കമുണ്ട്. കോഴിക്കോട് ജില്ല അതിർത്തിയായ നാദാപുരം മണ്ഡലത്തിൽപെട്ട മറുകരയിൽ ഇരിങ്ങണ്ണൂർ ഭാഗത്ത് കഴിഞ്ഞ നവംബർ ഒന്നിന് അടയാളക്കുറ്റികൾ സ്ഥാപിച്ചിരുന്നു. അവിടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പാലത്തിനു വേണ്ടി 10.14 കോടി അനുവദിക്കുകയും കഴിഞ്ഞ ബജറ്റിൽ തുക വർധിപ്പിക്കുകയും ചെയ്തിരുന്നു. പാലം യാഥാർഥ്യമായാൽ കടവത്തുർ ഭാഗത്തുള്ളവർക്ക് നാദാപുരം, പേരാമ്പ്ര, ഓർക്കാട്ടേരി, വടകര ഭാഗത്തേക്ക് യാത്രാദൂരം ഗണ്യമായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.