കെ.എസ്.യു നേതാവിനെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായി പരാതി

പാനൂർ: കെ.എസ്.യു നേതാവിനു നേരെ ആക്രമണം. ബ്രണ്ണൻ കോളജ് യൂനിറ്റ് പ്രസിഡൻറും ചെണ്ടയാട് സ്വദേശിയുമായ എം.സി. അതുലിനെ (23) അമ്പിടാട്ട് മടപ്പുരക്കടുത്ത് രാത്രി എ​േട്ടാടെ മർദിച്ചതായാണ് പരാതി.

സി.പി.എം പ്രവർത്തകരായ റിനീഷ്, അനീഷ്, മുന്ന ഉൾപ്പെടെ ആറുപേർ ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ആദ്യം പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡി.സി.സി സെക്രട്ടറി കെ.പി. സാജു, പുത്തൂർ മണ്ഡലം സെക്രട്ടറി കെ.പി. രാമചന്ദ്രൻ എന്നിവർ പ്രതിഷേധിച്ചു.

Tags:    
News Summary - KSU leader attacked by CPM activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.