കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവളം റോഡ്: അലൈൻമെൻറ് പരിശോധിക്കാൻ യോഗം

പാനൂർ: നിർദിഷ്ട കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവളം റോഡിന്റെ അലൈൻമെൻറ് പരിശോധിക്കാനായി യോഗം ചേർന്നു.

കെ.പി. മോഹനൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ, ഏജൻസി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ കർണാടക എന്നിവർ പദ്ധതി വിശദീകരിച്ചു. രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാര സംഘടന നേതാക്കൾ, റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നഗരസഭാധ്യക്ഷരായ കെ. സുജാത (കൂത്തുപറമ്പ്), വി. നാസർ (പാനൂർ), പാട്യം പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. ഷിനിജ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ കെ. പ്രജിത്ത് കുമാർ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Kuttyadi -kannur Airport Road: Meeting to check the alignment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.