പാനൂർ: ചമ്പാട് ചാടാലപുഴയിൽ കാണാതായ ഓട്ടോ ഡ്രൈവറെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. താഴെചമ്പാട് സ്വദേശി ഇടത്തിൽ താഴെകുനിയിൽ ജനാർദ്ദനനെയാണ് ചാടാലപ്പുഴയിൽ കാണാതായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. താഴെ ചമ്പാട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് ഇദ്ദേഹം.
തിങ്കളാഴ്ച നടത്തിയ രക്ഷാപ്രവർത്തനം ഇരുട്ട് പരന്നതിനാൽ രാത്രി ഏഴുമണിയോടെ നിർത്തിയിരുന്നു. കതിരൂർ, പാനൂർ പൊലീസും തലശേരി - പാനൂർ ഫയർഫോഴ്സും നാട്ടുകാരും ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തെരച്ചിൽ പുനരാരംഭിച്ചു.
ഫൈബർ തോണിയും നീന്തൽ ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയിട്ടും ഫലംകാണാത്തതിനെ തുടർന്ന് കടലിൽ പോകുന്ന മത്സ്യതൊഴിലാളെയെത്തിച്ചും തിരച്ചിൽ തുടരുകയാണ്. തലശ്ശേരിയിൽ നിന്നാണ് ഇവരെ വിളിച്ചുവരുത്തിയത്. പെരിക്കോത്ത് താഴെ ചെക്ക് ഡാം വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.