പാനൂർ: രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് യുവാവ് ചികിത്സ സഹായം തേടുന്നു. കല്ലുവളപ്പിലെ കോങ്ങോട്ടുംചാലിൽ കൈതേരി കുണ്ടിൽ മനോജൻ (44) ആണ് ജീവിതത്തിലേക്ക് തിരിച്ചെത്താൻ ഉദാരമതികളുടെ കനിവ് കാത്തിരിക്കുന്നത്.
ബ്രെയിൻ ട്യൂമർ ബാധിച്ച ഭാര്യയുടെ ചികിത്സക്കും വാർധക്യരോഗ ബാധിതയായ അമ്മയുടെ ചികിത്സക്കും രണ്ട് പെൺകുട്ടികളുടെ പഠനത്തിനും വൻതുകയാണ് ഇതിനോടകം കുടുംബത്തിന് ചെലവഴിക്കേണ്ടി വന്നത്.
വലിയ കടബാധ്യതയിലായതിനാൽ ലക്ഷങ്ങളേറെ ചെലവുവരുന്ന ചികിത്സ പൂർത്തീകരിക്കുന്നതിനും കുടുംബത്തെ സഹായിക്കാനും നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ ചെയർമാനും എം.കെ. മഹീന്ദ്രൻ കൺവീനറുമായ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളുമടങ്ങുന്ന ചികിത്സ സഹായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്.
സിൻഡിക്കേറ്റ് ബാങ്കിെൻറ പാറാട്ശാഖയിൽ കമ്മിറ്റിയുടെ പേരിൽ സംയുക്ത അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. A/C NO. 4253201000 18 99. IFSC - No: SYNB 000 4253. ഫോൺ: 9946 068220, 8547014497.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.