പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവൻ പേർക്കും പട്ടയം അനുവദിക്കുന്നതിന്റെ മുന്നോടിയായി പട്ടയം അസംബ്ലി നടന്നു. കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും താലൂക്ക്തല റവന്യൂ ഉദ്യോഗസ്ഥരും അസംബ്ലിയിൽ പങ്കെടുത്തു. തലശ്ശേരി തഹസിൽദാർ കെ. ഷീബ സ്വാഗതം പറഞ്ഞു.
പാനൂർ നഗരസഭ ചെയർമാൻ വി. നാസർ, കൂത്തൂപറമ്പ് വൈസ് ചെയർമാൻ പി.പി. രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. രാജീവൻ, എൻ.വി. ഷിനിജ, പി. വത്സൻ, വി.കെ. തങ്കമണി, ജില്ല പഞ്ചായത്ത് അംഗം ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി. ദാമോദരൻ, കെ.പി. യൂസഫ്, ഡെപ്യൂട്ടി തഹസിൽദാർ കെ. രമേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.