പാനൂർ: പന്ന്യന്നൂർ കൊറ്റോൽ മാണിക്കോത്ത് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ പരികർമ്മിയാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരം എടുത്തു കൊണ്ടുപോയി.കോവിഡായതിനാൽ ഏറെ മാസങ്ങളായി ഭണ്ഡാരം തുറന്നിരുന്നില്ല.
എല്ലാമാസവും സംക്രമ പൂജ നടക്കുന്ന ക്ഷേത്രമാണിത്. 25,000 ത്തോളം രൂപ മോഷണം പോയെന്ന് സംശയിക്കുന്നതായി ക്ഷേത്രം ഭാരവാഹികളിലൊരാളായ കെ.കെ മനോഹരൻ പറഞ്ഞു.
ക്ഷേത്രം കമ്മിറ്റിയംഗങ്ങളായ കെ.സുരേന്ദ്രൻ, സി. പവിത്രൻ, കെ.ടി.കെ ധനീഷ്, പി.പി ശ്രീധരൻ, കെ.കെ അനന്തൻ എന്നിവർ സ്ഥലത്തെത്തി. പാനൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.
എസ്.ഐ കെ.വി. ഗണേശും സംഘവും നടത്തിയ പരിശോധനയിൽ ഭണ്ഡാരം പൊളിച്ച നിലയിൽ അടുത്ത പറമ്പിൽ നിന്നും കണ്ടെത്തി. പ്രദേശത്ത് വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷണം ഉൾപ്പടെ നടക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.