കണ്ണൂർ: സി.പി.എം ലോക്കൽ കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കാനിരിക്കെ പയ്യന്നൂരിലെ രക്തസാക്ഷി ധൻരാജിന്റെ കടം വീട്ടി തലയൂരാൻ സി.പി.എം. പയ്യന്നൂർ സർവിസ് ബാങ്കിലെ ഒമ്പത് ലക്ഷം രൂപയുടെ കടം പാർട്ടി ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്ന് വീട്ടി. വെള്ളിയാഴ്ച ലോക്കൽ കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് നീക്കം.
ജനറല്‍ബോഡി യോഗങ്ങളിലും തുടര്‍ന്ന് നടക്കുന്ന ബ്രാഞ്ച് യോഗങ്ങളിലും ചര്‍ച്ചകള്‍ക്ക് തടയിടാനാണ് പണം അടച്ചിരിക്കുന്നതെന്നാണ് സൂചന. രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം രൂപ തിരിമറി നടന്നുവെന്നായിരുന്നു നേരത്തേ ആരോപണം ഉയര്‍ന്നിരുന്നത്. 2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സജീവ സി.പി.എം പ്രവർത്തകനായ സി.വി. ധൻരാജ് കൊല്ലപ്പെടുന്നത്. ധൻരാജിന്‍റെ കടങ്ങൾ വീട്ടാനും വീടുവെച്ച് നൽകാനും പാർട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.