പയ്യന്നൂർ: കുളത്തിെൻറ കയത്തിലേക്ക് മൂന്നുപേർ മുങ്ങിത്താണപ്പോൾ ധൈര്യത്തിെൻറയും കാരുണ്യത്തിെൻറയും കൈകളായെത്തി കരകയറ്റി ജീവിതത്തിലെത്തിച്ചത് രണ്ട് പിഞ്ചിളം കൈകൾ. കടന്നപ്പള്ളി പുത്തൂർ കുന്നിലെ പാറയിൽ ശശിയുടെയും ഷീജയുടെയും മകൾ 13 കാരിയായ ശീതളിെൻറ ആത്മധൈര്യമാണ് സ്വന്തം സഹോദരിയുടെയും മാതൃസഹോദരിയുടെയും അവരുടെ കുട്ടിയുടെയും ജീവൻ രക്ഷിച്ചത്.
കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട പ്രിയപ്പെട്ടവരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ശീതൾ ശശി എന്ന കൊച്ചുമിടുക്കി നാടിെൻറ അഭിമാനമായി മാറി. ഏഴിലോട് പുറച്ചേരിയിലെ ഇളയമ്മയുടെ വീട്ടിലെത്തിയതായിരുന്നു ശീതളും മൂത്ത സഹോദരി ശിൽപയും. ഇവിടെ നിന്ന് വീടിന് സമീപത്തെ കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഇരുവരും ഇളയമ്മയും ഇളയമ്മയുടെ മകളും. കുളത്തിൽ നീന്തുന്നതിനിടെ ശിൽപയും ചെറിയ കുട്ടിയും അപകടത്തിൽപെട്ടു.
ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇളയമ്മയും അപകടത്തിൽപെട്ടത്. ഈ സമയത്ത് കുളത്തിലുണ്ടായിരുന്ന ശീതൾ നീന്തൽ പഠിക്കാൻ ഉപയോഗിക്കുന്ന ഉപകരണവുമായി പോയി മൂവരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
അപകടമുണ്ടായപ്പോൾ പകച്ചുനിൽക്കാതെ സധൈര്യം രക്ഷാപ്രവർത്തനം നടത്തിയ ശീതളിെൻറ പിഞ്ചുകൈകൾ പിടിച്ചുകയറ്റിയത് മൂന്ന് ജീവനാണ്. മറിച്ചായിരുന്നെങ്കിൽ നാടിനെ കാത്തിരുന്നത് വൻ ദുരന്ത വാർത്തയാകുമായിരുന്നു. ബാലസംഘം പ്രവർത്തക കൂടിയായ ശീതളിനെ ബാലസംഘം പുത്തൂർക്കുന്ന് യൂനിറ്റിെൻറ നേതൃത്വത്തിൽ അനുമോദിച്ചു. എം. വിജിൻ എം.എൽ.എ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.