പയ്യന്നൂർ: രണ്ടു ദിവസത്തിലധികമായി പെയ്യുന്ന കനത്തമഴയിൽ രണ്ടിടങ്ങളിലായി വീടും കിണറും തകർന്നു. മിക്കയിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു. മാവിച്ചേരി കുളങ്ങര യശോദയുടെ വീടാണ് തകർന്നത്. കനത്തമഴയിൽ ഓടുമേഞ്ഞ വീടിന് മുകളിൽ തെങ്ങ് വീഴുകയായിരുന്നു.
ആളപായമില്ല. ഏകദേശം 50,000 രൂപ നഷ്ടമുള്ളതായി കണക്കാക്കുന്നു. കോറോം കൊക്കോട്ട് സജിത വീട്ടിലെ കിണർ ഇടിഞ്ഞുവീണു. കിണറിന്റെ ആൾമറ ഉൾപ്പെടെ വീഴുകയായിരുന്നു. ശക്തമായ മഴയിൽ പെരിന്തട്ട വില്ലേജ് ഓഫിസിലെ വൈദ്യുതി മീറ്റർ, മെയിൻ സ്വിച്ച് എന്നിവയിൽ വെള്ളം കയറി വൈദ്യുതിനിലച്ചത് ഓഫിസ് പ്രവർത്തനത്തെ ബാധിച്ചു. നഗരസഭയിലും പരിസരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പെരുമ്പ തായത്തുവയൽ, കവ്വായി, തായിനേരി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കാനായി മീങ്കുഴി അണക്കെട്ട് കവിഞ്ഞൊഴുകുകയാണ്.
മഴ തുടർന്നാൽ പ്രദേശങ്ങൾ വെള്ളപ്പൊക്കഭീഷണിയിലാവും. പെരുമ്പ പുഴയും പലയിടത്തും നിറഞ്ഞൊഴുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.